പ്രീമിയര്‍ ലീഗിന്റെ തലപ്പത്തേക്ക് ഉള്ള പ്രയാണം ആരംഭിച്ച് ലിവര്‍പൂള്‍
ഇറ്റാലിയന്‍ കരുത്തര്‍ ആയ എസി മിലാനെ ചാമ്പ്യന്‍സ് ലീഗില്‍ മലര്‍ത്തി അടിച്ചതിന് ശേഷം ഇന്ന് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ തങ്ങളുടെ പ്രയാണം ആരംഭിക്കും.ഇന്ന് റെഡ്സിന്‍റെ എതിരാളി പതിനൊന്നാം സ്ഥാനത്ത് ഉള്ള ബോണ്‍മൌത്ത് ആണ്.കഴിഞ്ഞ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ പരാജയപ്പെട്ടതിന്റെ ക്ഷീണം ലിവര്‍പൂളിനെ നല്ല രീതിയില്‍ ഉലച്ചിട്ടുണ്ട്.അവരുടെ ബസ് പാര്‍ക്കിങ് രീതി ഫൂട്ബോളിനെ തന്നെ കൊല്ലുന്നു എന്നും ഗോള്‍ കീപ്പര്‍ ബെക്കര്‍ വെളിപ്പെടുത്തി.
ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.ലിവര്‍പൂളിന്‍റെ ഹോം ഗ്രൌണ്ട് ആയ ആന്‍ഫീല്ഡ് ആണ് മല്‍സരത്തിന് വേദി ആവാന്‍ പോകുന്നത്.ഇന്ന് മല്‍സരത്തില്‍ ജയം നേടി വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി എങ്ങനെയും ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് മാനേജര്‍ അര്‍ണീ സ്ലോട്ടും സംഘവും.നിലവില്‍ ലീഗ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് സിറ്റിയും ആഴ്സണലും ആണ് ഉള്ളത്.നാളെ ഈ രണ്ടു ടീമുകളും പോരാടുന്നതിനാല്‍ ആ അവസരം പരമാവധി മുതല്‍ എടുക്കാന്‍ ആണ് റെഡ്സിന്‍റെ ഉദ്ദേശം.