ചെകുത്താന്‍ ആൻ്റണി മാർഷ്യൽ ഇനി ഗ്രീസില്‍ ജാലവിദ്യ തുടരും !!!!!!!
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആൻ്റണി മാർഷലിനേ എഇകെ ഏഥൻസ് സൈന്‍ ചെയ്തു. ഒരു പുതിയ ഡീൽ യുണൈറ്റഡില്‍ നിന്നു ലഭിക്കാത്ത പക്ഷം ജൂൺ അവസാനത്തോടെ ഫ്രഞ്ചുകാരൻ ഓൾഡ് ട്രാഫോർഡ് വിട്ടു.പരിചയസമ്പന്നനായ താരത്തിനെ സൈന്‍ ചെയ്യാന്‍ പലരും മുന്നോട്ട് വന്നിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ തങ്ങളുടെ സ്പോര്‍ട്ടിങ് പ്രൊജെക്ട്ടിലേക്ക് ആകര്‍ഷിപ്പിക്കാന്‍ കഴിഞ്ഞത് ഗ്രീക്കു ക്ലബിന് ആയിരുന്നു.
ഓൾഡ് ട്രാഫോർഡിൽ നിന്നുള്ള വിടവാങ്ങൽ പ്രഖ്യാപിക്കുമ്പോൾ, മാർഷ്യൽ സോഷ്യൽ മീഡിയയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എപ്പോഴും എൻ്റെ ഹൃദയത്തിൽ ഉണ്ടാകും എന്ന് രേഖപ്പെടുത്തി.ഈ ക്ലബ് എൻ്റെ കരിയറിൽ വലിയ മാറ്റം വരുത്തിയ ഒന്നാണ് എന്നും അതിനാല്‍ എവിടെ പോയാലും താന്‍ ചെകുത്താന്മാരില്‍ ഒരാള്‍ ആയി അറിയപ്പെടും എന്നും അറിയിച്ചു. കഴിഞ്ഞ സീസണില്‍ സൂപ്പര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ കഴിയാതെ പോയത് ഏതന്‍സ് ക്ലബിന് വലിയ തിരിച്ചടിയായിരുന്നു.അതിനാല്‍ മാര്‍ഷ്യലിനെ വെച്ച് ഇത്തവണ വലിയ പ്രകടനം ലീഗില്‍ വരുത്തണം എന്ന ലക്ഷ്യത്തില്‍ ആണ് അവര്‍.