ആഴ്സണല്‍ മല്‍സരത്തില്‍ കെവിന് ഡി ബ്രൂയിന ഉണ്ടാകില്ല !!!!!!!!
കെവിൻ ഡി ബ്രൂയ്നെക്ക് ഈ വാരാന്ത്യം ആഴ്സണലിനെതിരെ കളിയ്ക്കാന്‍ കഴിഞ്ഞെക്കില്ല എന്ന് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് വന്നതായി സിറ്റി വെളിപ്പെടുത്തി.ബുധനാഴ്ച ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇൻ്റർ മിലാനെതിരെ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് ഓപ്പണർ 0-0 ന് ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഡി ബ്രൂയ്നക്ക് അര കെട്ടിന് പരിക്കേറ്റിരുന്നു.ബുധനാഴ്ച ഡി ബ്രൂയ്നെക്ക് പകരം വന്നത് ഇൽകെ ഗുണ്ടോഗൻ ആയിരുന്നു.ആഴ്സണലിനെതിരെയും പെപ്പ് ചെയ്യാന്‍ പോകുന്നത് ഇത് തന്നെ ആയിരിയ്ക്കും.
ഇൻ്ററിനെതിരായ മല്‍സരത്തില്‍ അസുഖം മൂലം കളിക്കാതെ ഇരുന്ന ഫില്‍ ഫോഡനും ആഴ്സണലിനെതിരെ മടങ്ങി എത്തും.ഡി ബ്രൂയിന ഇല്ലാതെ കളിക്കുന്നത് സിറ്റിക്ക് ചെറിയ ഒരു തിരിച്ചടി ആണ് എങ്കിലും ആഴ്സണലിനു നായകൻ മാർട്ടിൻ ഒഡെഗാർഡിന്റെ വലിയ പ്രശ്നങ്ങള്‍ക്ക് ആണ് വഴി വെക്കാന്‍ പോകുന്നത്. നോർവേയുമായുള്ള അന്താരാഷ്ട്ര ഡ്യൂട്ടിക്കിടെ ഒഡെഗാർഡിന് കണങ്കാലിന് പരിക്കേറ്റു. റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹം പന്ത്രണ്ട് ആഴ്ച്ച വിശ്രമത്തില്‍ തുടരും.ലോകോത്തര മിഡ്ഫീല്‍ഡര്‍മാര്‍ ഇല്ലാതെ നടക്കുന്ന ആഴ്സണല്‍- സിറ്റി പോരാട്ടത്തിന്റെ തീവ്രത കുറയുമോ എന്നത് ആണ് ഇപ്പോഴത്തെ ആരാധകരുടെ പ്രധാന ഭയം.