ശ്രീലങ്ക ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ് : ലാതമും വില്യംസണും തിളങ്ങി, ലീഡിലേക്ക് അടുത്ത് ന്യൂസിലൻഡ്
ശ്രീലങ്ക ന്യൂസിലൻഡ് ഒന്നാം ടെസ്റ്റിലെ രണ്ടാം ദിനം അവസാനിച്ചപ്പോൾ കിവീസ് ലീഡിലേക്ക് അടുക്കുന്നു. ഇന്നലെ കളി അവസാനിച്ചപ്പോൾ ന്യൂസിലൻഡ് 255ന് നാല് എന്ന നിലയിലാണ്. ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്സിൽ നേടിയ 305 റൺസിലേക്ക് അടുക്കുന്ന അവർ ഇപ്പോൾ അമ്പത് റൺസിന് പിറകിലാണ്.
41 റൺസുമായി ഡാരിൽ മിച്ചലും 18 റൺസുമായി ടോം ബ്ലണ്ടെലും ആണ് ക്രീസിൽ. ആദ്യ വിക്കറ്റ് നഷ്ട്ടമായ ശേഷം ന്യൂസിലൻഡിനെ ലാതമും വില്യംസണും ചേർന്ന് കരകയറ്റുകയായിരുന്നു. രണ്ട് പേരും ചേർന്ന് രണ്ടാം വിക്കറ്റിൽ 73 റൺസ് നേടി. ടോം ലാത൦ 70 റൺസ് നേടിയപ്പോൾ വില്യംസൺ 55 റൺസ് നേടി. പിന്നീടെത്തിയ രചിൻ 39 റൺസ് നേടി ടീമിനെ മുന്നോട്ട് നയിച്ചു. ശ്രീലങ്കയ്ക്ക് വേണ്ടി നായകൻ ധനഞ്ജയ ഡി സിൽവ
രണ്ട് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കമിന്ദു മെൻഡിസ് കുസൽ മെൻഡിസ് എന്നിവരുടെ മികവിൽ 305 റൺസ് നേടി. സെഞ്ചുറിയുമായി കമിന്ദു മെൻഡിസ്(114) തിളങ്ങിയപ്പോൾ കുസൽ മെൻഡിസ് 50 റൺസ് നേടി. ന്യൂസിലൻഡിന് വേണ്ടി വിൽ ഒ റൂർക്ക് അഞ്ച് വിക്കറ്റ് നേടി.