ഒഡിഗാര്‍ഡ് ഇല്ലാതെയുള്ള ഭാവി ആഴ്സണലിനെ വേവലാതിപ്പെടുത്തുന്നു
കഴിഞ്ഞയാഴ്ച നോർവേയ്‌ക്കായി കളിക്കുന്നതിനിടെ കണങ്കാലിന് കാര്യമായ പരിക്കേറ്റ ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിന് വലിയ തോതില്‍ ഉള്ള വിശ്രമം വേണ്ടി വരും എന്ന് മാനേജർ മൈക്കൽ അർട്ടെറ്റ പറഞ്ഞു.സെപ്തംബർ 9 ന് ഓസ്‌ലോയിൽ നടന്ന നേഷൻസ് ലീഗിൽ ഓസ്ട്രിയക്കെതിരെ ജയം നേടി എങ്കിലും അദ്ദേഹം ലണ്ടനിലേക്ക് ക്രറ്റ്ച്ചസില്‍ ആണ് മടങ്ങിയത്.
ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരായ ഞായറാഴ്ച നടന്ന നോർത്ത് ലണ്ടൻ ഡെർബി ഓഡെഗാഡിന് നഷ്ടമായി, വ്യാഴാഴ്ച ബെർഗാമോയിൽ അറ്റലാൻ്റയ്‌ക്കെതിരായ ആഴ്‌സണലിൻ്റെ ഓപ്പണിംഗ് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മൈക്കല്‍ അര്‍ട്ടേട്ട ആഴ്സണല്‍ ക്യാപ്റ്റന് ദീര്‍ഗ നാളത്തേക്കു വിശ്രമം വേണ്ടി വരും എന്ന് പറഞ്ഞു. കണങ്കാലിലെ ലിഗമെൻ്റുകളിലൊന്നിൽ അദ്ദേഹത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് സ്കാനുകളില്‍ നിന്നും വ്യക്തം ആണ് എന്നും അതിനാല്‍ വിശ്രമത്തില്‍ ഒരു വിട്ടു വീഴ്ച്ചയും വരുത്താന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.അടുത്ത പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ സിറ്റിയെ ആണ് ആഴ്സണല്‍ നേരിടാന്‍ പോകുന്നത്.ഈ സമയത്ത് ഓഡിഗാര്‍ഡിനെ പോലുള്ളവരുടെ അഭാവം ആഴ്സണല്‍ ടീം കാമ്പിനെ ഏറെ വിഷമത്തില്‍ ആഴ്ത്തുന്നു.