അര്‍ജന്‍റീന ആരാധകരെ കാത്ത് മുട്ടന്‍ പണി !!!!!!!
ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മല്‍സരം മുന്‍നിര്‍ത്തി കൊണ്ട് ആക്ഷേപകരമോ വിവേചനപരമോ ആയ ഗാനങ്ങൾ ഉപയോഗിക്കരുത് എന്ന് അർജൻ്റീന ദേശീയ ടീം ആരാധകരോട് അഭ്യർത്ഥിച്ചു.കുറ്റകരമോ വിവേചനപരമോ ആയ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാല്‍ അടുത്ത അര്‍ജന്‍റീനയുടെ ഹോം മല്‍സരത്തില്‍ കാണികളുടെ എണ്ണം ഫിഫ കുറക്കും.അതിനാല്‍ ഈ സംഭവം എന്തു കാരണവശാലും നടക്കരുത് എന്ന ലക്ഷ്യത്തില്‍ ആണ് ലോക ചാമ്പ്യന്മാര്‍.
കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ 1-0ന് തോൽപ്പിച്ചതിനെത്തുടർന്ന് ആഫ്രിക്കൻ പൈതൃകമുള്ള ഫ്രാൻസ് കളിക്കാരെ കളിയാക്കി കൊണ്ട് വിവേചനപരമായ ഗാനം ആലപിക്കുന്നതിൻ്റെ വീഡിയോ എൻസോ ഫെർണാണ്ടസ് പുറത്തുവിട്ടിരുന്നു.ഇതിനെതിരെ പരസ്യമായി ഫിഫയും ഫ്രാന്‍സ് ഫൂട്ബോലും ചെല്‍സിയും നിലപാട് എടുത്തപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അര്‍ജന്‍റീന ആരാധകര്‍ അവരുടെ എതിര്‍പ്പ് പ്രകടിപ്പിച്ചു.തിരിച്ചടികൾക്കിടയിലും, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ക്ലിപ്പ്, രാജ്യത്തുടനീളമുള്ള വിവിധ ഫുട്ബോൾ മത്സരങ്ങളിൽ ഈ ഗാനം ആവർത്തിക്കാനും പാടാനും അർജൻ്റീന ആരാധകരെ ഇത് പ്രേരിപ്പിച്ചു.എന്നാല്‍ ഇനിയും കണ്ടെന്ന് നടിക്കാന്‍ ആവില്ല എന്ന് ഫിഫക്ക് കഴിയില്ല.അതിനാല്‍ ആണ് ഇപ്പോള്‍ തന്നെ ഈ നടപടി കൈക്കൊള്ളുന്നത്.വിവേചനം മാറ്റി നിര്‍ത്തി ടീമിനെ പിന്തുണക്കാന്‍ അര്‍ജന്‍റീന നാഷണല്‍ ബോര്‍ഡ് തന്നെ ആരാധകരോട് ആവശ്യപ്പെടാനും ഇത് വഴിവെച്ചു.