ജോഷ്വ കിമ്മിച്ച് ജർമ്മനിയുടെ പുതിയ ക്യാപ്റ്റന്‍ !!!!!
ബയേൺ മ്യൂണിച്ച് മിഡ്ഫീൽഡർ ജോഷ്വ കിമ്മിച്ചിനെ തിങ്കളാഴ്ച ജർമ്മനിയുടെ ദേശീയ ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചു.ശനിയാഴ്ച ഹംഗറിക്കെതിരെയും സെപ്തംബർ 10ന് നെതർലാൻഡ്സിനെതിരെയും നടക്കാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങളുടെ നായകസ്ഥാനം മിഡ്ഫീല്‍ഡര്‍ ഏറ്റെടുക്കും.റയൽ മാഡ്രിഡ് ഡിഫൻഡർ അൻ്റോണിയോ റൂഡിഗർ, ആഴ്സണൽ ഫോർവേഡ് കൈ ഹാവെർട്സ് എന്നിവർ ആണ് വൈസ് കാപ്റ്റന്‍മാര്‍.
29 കാരനായ കിമ്മിച്ച് മുമ്പ് ബയേണിൻ്റെയോ ദേശീയ ടീമിൻ്റെയോ സ്ഥിരം ക്യാപ്റ്റനായിരുന്നിട്ടില്ല, എന്നാൽ മറ്റ് കളിക്കാർക്ക് പരിക്കേൽക്കുകയോ ലഭ്യമല്ലാതിരിക്കുകയോ ചെയ്യുമ്പോൾ അദ്ദേഹം പലപ്പോഴും ആ റോളിലേക്ക് ചുവടുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സൗഹൃദ മത്സരങ്ങളിൽ ക്യാപ്റ്റനായാണ് അദ്ദേഹം അവസാനമായി ജർമ്മനിക്ക് വേണ്ടി കളിച്ചത്.മുന്‍ മാനേജര്‍ ആയ ഫ്ലിക്ക് ആയിരുന്നു ഗുണ്ടോങ്ങനെ നായകന്‍ ആക്കിയത്.എന്നാല്‍ അദ്ദേഹം കളി നിര്‍ത്തിയതിനെ തുടര്‍ന്നു കിമ്മിച്ച് ആണ് നായകന്‍ ആവാനുള്ള ഉത്തമ സ്ഥാനാര്‍ത്തി എന്ന് നാഗല്‍സ്മാന്‍ പറഞ്ഞു.