നാപോളിയിൽ നിന്ന് ലോണിൽ ഒസിംഹെനെ ഒപ്പിടുന്നതിനുള്ള ചർച്ചകളിൽ ഗലാറ്റസരെ
നാപോളി സ്‌ട്രൈക്കർ വിക്ടർ ഒസിംഹെനെ ലോണിൽ സൈൻ ചെയ്യാൻ ഗലാറ്റസരെ ചർച്ചകൾ ആരംഭിച്ചതായി തുർക്കി സൂപ്പർ ലിഗ് ക്ലബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.25 കാരനായ നൈജീരിയൻ സ്ട്രൈക്കര്‍ നാപൊളിയെ കിരീടത്തിലേക്ക് വരെ നയിച്ച താരം ആയിരുന്നു.എന്നാല്‍ അദ്ദേഹം ക്ലബ് സഹ താരങ്ങള്‍,മാനേജ്മെന്‍റ് എന്നിവരുമായി വഴക്കിട്ടത് മൂലം താരത്തിന്‍റെ ഇമേജ് പതുക്കെ പതുക്കെ നഷ്ട്ടപ്പെടാന്‍ തുടങ്ങി.
താരത്തിന്‍റെ കരാര്‍ 2026 വരെ ഉണ്ട്.എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിനെ ടീം സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.കഴിഞ്ഞയാഴ്ച സമ്മർ ട്രാൻസ്ഫർ സീസണിൻ്റെ അവസാനത്തോട് അടുക്കുമ്പോൾ, ഒസിംഹെൻ ചെൽസിയിലേക്ക് പോകും എന്ന് എല്ലാവരും കരുതി.എന്നാല്‍ അത് നടന്നില്ല എന്ന് മാത്രം അല്ല,അദ്ദേഹം സൌദി ലീഗിലേക്ക് പോകും എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.എന്നാല്‍ അങ്ങോട്ട് പോകാന്‍ താരം തയ്യാര്‍ ആയിരുന്നില്ല. ഗലാറ്റസരെയിലേക്ക് പോയാല്‍ അദ്ദേഹത്തിന് യൂറോപ്പ ലീഗില്‍ എങ്കിലും കളിയ്ക്കാന്‍ കഴിയും.അതിനാല്‍ അത് യാഥാര്‍ഥ്യം ആവാന്‍ ഉള്ള സാധ്യതകള്‍ വളരെ അധികം ആണ്.