അടുത്ത യോഗ്യതാ മത്സരത്തിന് ശേഷം ലൂയിസ് സുവാരസ് ഉറുഗ്വേയിൽ നിന്ന് വിരമിക്കും
വെള്ളിയാഴ്ച പരാഗ്വേയ്‌ക്കെതിരായ തൻ്റെ ടീമിൻ്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് താന്‍ പിന്‍മാറും എന്ന് ലൂയിസ് സുവാരസ്.ഇന്നലെ താരം നല്കിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് താരം ഈ വിവരം പുറത്ത് വിട്ടത്.നിലവില്‍ അമേരിക്കന്‍ ലീഗില്‍ കളിക്കുന്ന താരത്തിന് 17 വർഷത്തിനിടയിൽ 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
താരത്തിനെതിരെ ഫൂട്ബോള്‍ ആരാധകര്‍ക്ക് പല നീരസങ്ങള്‍ ഉണ്ട് എങ്കിലും ഉറുഗ്വായില്‍ അദ്ദേഹം എന്നും ഒരു നായകന്‍ തന്നെ ആണ്.ഫോര്‍ലാന് ശേഷം ഉറുഗ്വായ് ടീമിനെ മുന്നില്‍ നിന്നും നയിച്ച സുവാരസ് കവാനിക്ക് ഒപ്പം വളരെ മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത്. “ഇതാണ് വിരമിക്കാനുള്ള ശരിക്കുമുള്ള സമയം.ടീമിനെ ഇനിയും മുന്നില്‍ നിന്നും നയിക്കാനുള്ള ഊര്‍ജം ഇപ്പോള്‍ എനിക്കു ഇല്ല.അതിനാല്‍ ഈ തീരുമാനം എടുക്കാനുള്ള ഏറ്റവും ഉജിതമായ സമയം ആണിപ്പോള്‍.”സുവാരസ് മാധ്യമങ്ങളോട് പറഞ്ഞു.