ഡെക്കോ – ബാഴ്സ വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രം
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാൻ സ്പോർട്സ് ഡയറക്ടർ ഡെക്കോ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.എന്നാല്‍ അത് തികച്ചും വ്യാജം ആണ് എന്നും മുന്‍ പോര്‍ച്ചുഗീസ് താരം ബാഴ്സയില്‍ കരാര്‍ അവസാനിക്കുന്നത് വരെ തുടരാന്‍ തയ്യാര്‍ ആണ് എന്നും ക്ലബ് അറിയിച്ചു.ഈ വേനൽക്കാലത്ത് ഡാനി ഓൾമോയെയും പോ വിക്ടറെയും മാത്രമേ സൈന്‍ ചെയ്യാന്‍ ബാഴ്സക്ക് കഴിഞ്ഞുള്ളൂ.ബാഴ്സയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ ഡെക്കോയെ ഏറെ അങ്കലാപ്പില്‍ ആക്കുന്നുണ്ടത്രേ.
ഇതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്കിയത് സ്പാനിഷ് പത്രമായ ഡയറിയോ സ്‌പോർട്ട് ആയിരുന്നു. ലപ്പോര്‍ട്ടയും ഡെക്കോയും തമ്മില്‍ ഉള്ള ബന്ധം വഷളായി എന്നും അവര്‍ രേഖപ്പെടുത്തിയിരുന്നു.നിലവിലെ സാമ്പത്തിക ഞെരുക്കം മറികടന്നാല്‍ ക്ലബിനെ മുന്‍ പന്തിയില്‍ എത്തിക്കാന്‍ കഴിയുന്ന പ്രയത്നം താന്‍ കാഴ്ചവെക്കും എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മുൻ പോർച്ചുഗൽ ഇൻ്റർനാഷണൽ താരം ബാഴ്‌സയുടെ സ്‌പോർട്‌സ് ഡയറക്ടറാകാൻ കഴിഞ്ഞ വർഷം ഏജന്‍റ് റോളില്‍ നിന്നും വിടവാങ്ങിയിരുന്നു.ആദ്യം മാറ്റു അലമാനിയോടൊപ്പം പ്രവർത്തിച്ചു, തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ അലമാനി ക്ലബ് വിട്ടപ്പോൾ ക്ലബിന്‍റെ ചുക്കാന്‍ ഡെക്കോയുടെ കൈയ്യില്‍ ആയി.