അഡ്രിയാന്‍ റാബിയോട്ടിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ
നിലവിലെ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താൻ ബാഴ്‌സ ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ പ്രതീക്ഷകൾ നിലനിർത്തുന്നു.എസിഎൽ പരിക്കേറ്റതിനെത്തുടർന്ന് ഡിഫൻസീവ് മിഡ്ഫീൽഡര്‍ മാര്‍ക്ക് ബെര്‍ണാലിന് ഈ സീസണ്‍ മുഴുവന്‍ നഷ്ടം ആകും.ഫ്രെങ്കി ഡി യോങ് , ഗാവി , ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവരും ലഭ്യമല്ലാത്തതിനാൽ, മാനേജർ ഹാൻസി ഫ്ലിക്കിന് ഈ സ്ഥാനത്ത് ഇപ്പോൾ ഓപ്ഷനുകളൊന്നുമില്ല.
അതിനാല്‍ മിഡ്ഫീല്‍ഡില്‍ പിവറ്റ് പൊസിഷനില്‍ കളിയ്ക്കാന്‍ ആകുന്ന താരങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആണ് ഫ്ലിക്കും സംഘവും.മുൻ യുവൻ്റസ്, പിഎസ്ജി മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിൻ്റെ ഫ്രീ-ഏജൻ്റ് പദവി ബാഴ്സയെ ഏറെ ആകൃഷ്ട്ടര്‍ ആക്കുന്നുണ്ട്.29 കാരനായ യുവൻ്റസുമായുള്ള കരാർ ജൂൺ 30 ന് അവസാനിച്ചതിന് ശേഷം ഒരു ഫ്രീ ഏജൻ്റായി താരം വിപണിയില്‍ ഉണ്ട്.ഇതുവരെ ഒരു ക്ലബ്ബിലും അദ്ദേഹം ഒപ്പ് വെച്ചിട്ടില്ല.ലാലിഗയില്‍ നിന്നും ഗ്രീന്‍ സിഗ്നല്‍ ലഭിച്ചാല്‍ മാത്രമേ ഈ ഡീല്‍ നടത്തി എടുക്കാന്‍ കറ്റാലന്‍ ക്ലബിന് കഴിയുകയുള്ളൂ.അതിനാല്‍ എത്രയും പെട്ടെന്നു അനിയറയില്‍ ഇതിനുള്ള നീക്കങ്ങള്‍ നടത്തി എടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ബാഴ്സ മാനേജ്മെന്‍റ്.