ഉറുഗ്വേൻ ഫുട്ബോൾ താരം ജുവാൻ ഇസ്ക്വിയേർഡോക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരകണക്കിന് ആരാധകര്‍
ബ്രസീലിൽ നടന്ന കോണ്‍മിബോള്‍ കോപ്പ ലിബർട്ടഡോർസ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച ജുവാൻ ഇസ്‌ക്വിയേർഡോയെ കാണാന്‍ ആയി വന്‍ ആരാധക തിരക്ക്.ബ്രസീലിലെ മൊറൂംബി സ്റ്റേഡിയത്തിൽ നാഷനലും സാവോപോളോയും തമ്മിൽ നടന്ന മത്സരത്തിലാണ് അദ്ദേഹം കുഴഞ്ഞുവീണത്.27 കാരനായ ഇസ്‌ക്വീർഡോ ചൊവ്വാഴ്ച രാത്രി സാവോ പോളോ ആശുപത്രിയിൽ വച്ച് മരിച്ചു.
ഇന്നലെ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരത്തിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കുടുംബം വന്നു.അതിനു ശേഷം പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിര കണക്കിനു ഫൂട്ബോള്‍ ആരാധകര്‍ യൂറുഗ്വായ് ജേഴ്സി അണിഞ്ഞ് കൊണ്ട് താരത്തിനെ ആദരിക്കാന്‍ എത്തി.യൂറുഗ്വായന്‍ ക്ലബ് ആയ നാഷണല്‍ തലസ്ഥാനത്തും വളരെ അധികം ആരാധകര്‍ ഒത്തു കൂടിയിരുന്നു. വിവാഹിതന്‍ ആയ അദ്ദേഹത്തിന് രണ്ടു കുട്ടികള്‍ ഉണ്ട്.താരം പ്രൊഫഷണൽ കരിയർ 2018 ൽ പ്രാദേശിക ക്ലബ് സെറോയിൽ വെച്ചാണ് ആരംഭിച്ചത്.ക്ലബ്ബിൻ്റെ ഡെപ്യൂട്ടി ചെയർമാനുമായ സാവോപോളോ എഫ്‌സിയുടെ അഞ്ച് കളിക്കാരും ബ്രസീലിയൻ ക്ലബ്ബിൻ്റെ ആറ് ആരാധകരും ചടങ്ങിനെത്തിയിരുന്നു.