ലീഗില്‍ രണ്ടാം സമനില്‍ നേടി റയല്‍ മാഡ്രിഡ്
ഇന്നലെ നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ച് ലാസ് പാമാസ്.നിശ്ചിത 90 മിനുറ്റ് മല്‍സരത്തില്‍ അവരെ പാമാസ് ഒരു ഗോള്‍ സമനിലയില്‍ കുരുക്കി.ലാലിഗയില്‍ മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വെറും ഒരു ജയവും രണ്ടു സമനിലയും നേടി കൊണ്ട് ലീഗ് പട്ടികയില്‍ റയല്‍ മാഡ്രിഡ് അഞ്ചാം സ്ഥാനത്താണ്.എമ്പാപ്പെ-വിനീഷ്യസ്-റോഡ്രിഗോ ത്രയം ക്ലച്ച് പിടിക്കാത്തതും റയലിനെ ഏറെ അങ്കലാപ്പില്‍ ആക്കുന്നു.
ഇന്നലത്തെ മല്‍സരത്തില്‍ ആദ്യ ഇലവനില്‍ മാനേജര്‍ അന്‍സാലോട്ടി ബ്രാഹീം ഡിയാസിനു കളിയ്ക്കാന്‍ അവസരം കൊടുത്തു.കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ ആൽബെർട്ടോ മൊളീറോയുടെ ഗോളില്‍ ലീഡ് നേടി കൊണ്ട് ലാസ് പാമാസ് ഓണ്‍ മാര്‍ക്കില്‍ കയറി. ഇതിനെതിരെ റയല്‍ മാഡ്രിഡ് തിരിച്ചടിക്കാന്‍ ശ്രമം നടത്തി എങ്കിലും അവരുടെ പ്രയത്നങ്ങള്‍ ഒന്നിലും ഫലം കണ്ടില്ല.ഒടുവില്‍ 69 ആം മിനുട്ടില്‍ ഡിഫൻഡർ അലക്സ് സുവാരസിൻ്റെ ഹാൻഡ്ബോൾ മൂലം ലഭിച്ച പെനാല്‍റ്റി വലയില്‍ എത്തിച്ച് കൊണ്ടാണ് വിനീഷ്യസ് റയലിന് സമനില നേടി കൊടുത്തത്.90 ആം മിനുട്ടില്‍ വിറ്റി ഒരു ഫ്രീ കിക്കില്‍ നിന്നും ഉടല്‍ എടുത്ത അവസരം വലയില്‍ എത്തിച്ചു എങ്കിലും റഫറി അത് ഓഫ് സൈഡ് വിധിച്ചു.