മാനേജര്‍ ആയി തിളങ്ങാന്‍ കഴിയാതെ പിര്‍ലോ വീണ്ടും കട്ടപ്പുറത്ത് !!!!!!!
ഒരു സീസണിന് ശേഷം സാംപ്‌ഡോറിയയുടെ മാനേജർ സ്ഥാനത്ത് നിന്ന് ആൻഡ്രിയ പിർലോയെ പുറത്താക്കിയതായി സീരി ബി ക്ലബ് വ്യാഴാഴ്ച അറിയിച്ചു.മൂന്നു മല്‍സരത്തിന് ശേഷം രണ്ടു തോല്‍വിയും ഒരു ജയവും ഉള്‍പ്പടെ അവര്‍ ലീഗ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സീസണ്‍ ആയിരുന്നു ഇത്.
യുവന്‍റസില്‍ നിന്നും മോശം പ്രകടനത്തിന്റെ പേരില്‍ ആയിരുന്നു പിര്‍ലോ പുറത്തു വന്നത്. യുവൻ്റസ് വിട്ടതിനുശേഷം, 2022-ൽ തുർക്കിഷ് ക്ലബ്ബായ ഫാത്തിഹ് കരാഗുമ്രൂക്കിൻ്റെ ചുമതല പിർലോ ഏറ്റെടുത്തിരുന്നു.അവിടെയും അദ്ദേഹം ഒരു വര്‍ഷം മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. 2023 ജൂണിൽ സാംപ്‌ഡോറിയ മാനേജരായി പിര്‍ലോ നിയമിക്കപ്പെട്ടു.സീരി എ യിലേക്ക് ടീമിനെ തിരികെ കൊണ്ട് പോകുന്നതിനു വേണ്ടി ആണ് പിര്‍ലോയേ സാമ്പ്ഡോറിയ നിയമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള സേവനത്തില്‍ ക്ലബ് മാനേജ്മെന്റിന് തീരെ തൃപ്തി വന്നിട്ടില്ല.