ഒന്നാം ടെസ്റ്റ് : പാക്സിസ്ഥാനെതിരെ മികച്ച ബാറ്റിങ്ങുമായി ബംഗ്ലാദേശ്
ബംഗ്ലാദേശ് പാകിസ്ഥാൻ ഒന്നാം ടെസ്റ്റിൽ ഇന്നലെ കളി അവസാനിച്ചപ്പോൾ ബംഗ്ലാദേശ് ഭേദപ്പെട്ട നിലയിൽ. 27 നിന്ന് ഇന്നലെ കളി ആരംഭിച്ച ബംഗ്ലാദേശ് ഇന്നലെ കളി അവസാനിച്ചപ്പോൾ 316ന് 5 എന്ന നിലയിൽ ആണ്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ പാകിസ്ഥാൻ ഒന്നാം ഇന്നിങ്ങ്സ് മികച്ച നിലയിൽ ഡിക്ലയർ ചെയ്തു. മികച്ച ബാറ്റിംഗ് പുറത്തെടുത്ത പാകിസ്ഥാൻ 448ന് 6 എന്ന നിലയിൽ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു. ആദ്യ ദിനം കളി അവസാനിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിന്നിറങ്ങിയ ബംഗ്ലാദേശ് വിക്കറ്റ് പോകാതെ 12 ഓവറിൽ 27 റൺസ് നേടിയിരുന്നു.
ഷാദ്മാൻ ഇസ്ലാം(93), മൊമിനുൾ ഹഖ്(50), മുഷ്ഫിഖുർ റഹീം(55), ലിറ്റൺ ദാസ്(52) എന്നിവരുടെ മികവിലാണ് ടീം ഭേദപ്പെട്ട നിലയിൽ എത്തിയത്. ഇപ്പോൾ മുഷ്ഫിഖുർ റഹീം(55), ലിറ്റൺ ദാസ്(52) എന്നിവരാണ് ക്രീസിൽ. ഇരുവരും ചേർന്ന് ഇതുവരെ 98 റൺസ് നേടിയിട്ടുണ്ട്. പാകിസ്ഥാന് വേണ്ടി ഖുറം ഷഹ്സാദ് രണ്ട് വിക്കറ്റു നേടി.
മുഹമ്മദ് റിസ്വാൻ (171*), സൗദ് ഷക്കീൽ (141) എന്നിവരുടെ മെഗാ സെഞ്ചുറികളാണ് വ്യാഴാഴ്ച ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനം ആധിപത്യം സ്ഥാപിക്കാൻ പാകിസ്ഥാനെ പ്രാപ്തമാക്കിയത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടമായപ്പോൾ ആതിഥേയർ 448/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.