ഒന്നാം ടി20 : ഓൾറൗണ്ട് പ്രകടനവുമായി വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു
ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമായി. ആദ്യ മത്സരത്തിൽ വിൻഡീസ് ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് 17 5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ടോസ് നേടിയ വിൻഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വിൻഡീസിന്റെ ആ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ്. സ്കോർബോർഡിൽ 5 റൺസ് എടുത്തപ്പോൾ തന്നെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകൾ വിക്കറ്റ് വീഴാൻ തുടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 42ന് 5 എന്ന നിലയിൽ തകർന്നു. പിന്നീട് ആറാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സം ക്രൂഗറും ചേർന്ന് ടീമിനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് 71 അടിച്ചുകൂട്ടി ടീമിനെ കരകയറ്റി. 44 റൺസ് നേടിയ കൂഗർ വീണതിനുശേഷം സ്റ്റബ്സിൻറെ ഒറ്റയാൾ പോരാട്ടം ആണ് കാണാൻ കഴിഞ്ഞത്.. അദ്ദേഹം ഏഴാം വിക്കറ്റിൽ ഫോർട്ടുമായി ചേർന്ന് 60 അടിച്ചുകൂട്ടി ഇത് ടീമിനെ 160 നു മുകളിൽ സ്കോർ ചെയ്യാൻ സഹായിച്ചു.. സ്റ്റബ്സ് 42 പന്തൽ 76 റൺസ് നേടി, ഇതിൽ 8 ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നു. വിൻഡീസിന് വേണ്ടി ഫോർഡ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ജോസഫ് രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിംഗ് തകർപ്പൻ പ്രകടനമാണ് വിൻഡീസ് നടത്തിയത്. ഒന്നാം വിക്കറ്റിൽ അലിക്ക് അത്നാസെയും ഹോപ്പും ചേർന്ന് ടീമിനെ മികച്ച നിലയിൽ എത്തിച്ചു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 84 റൺസ് ആണ് അടിച്ചുകൂട്ടിയത്.. പിന്നീട് രണ്ടാം വിക്കറ്റിൽ നിക്കോളാസ് പൂറനും ഹോപ്പും ചേർന്ന് ടീമിനെ അനായാസം വിജയത്തിലെ അടിപ്പിച്ചു.. ഹോപ്പ് പുറത്തായശേഷം നിക്കോളാസിൻറെ ഒറ്റയാൾ പോരാട്ടമാണ് കാണാൻ കഴിഞ്ഞത് അദ്ദേഹം അനായാസം ടീമിനെ വിജയത്തിലേക്ക് നയിച്ചു.. അതാസേ 40 റൺസ് നേടിയപ്പോൾ ഹോപ്പ് 51 റൺസും നിക്കോളാസ് പുറത്താകാതെ 65 റൺസ് നേടി