എത്രയും പെട്ടെന്നു ക്ലബ് വിടാന്‍ തിയാഗോ മോട്ട ഫെഡറിക്കോ ചീസയോട് ആവശ്യപ്പെട്ടു
കഴിഞ്ഞ സീസണിൽ സീരി എയിൽ അഞ്ചാം സ്ഥാനത്തെത്താനും ചാമ്പ്യൻസ് ലീഗ് സ്ലോട്ട് ഉറപ്പാക്കാനും ബൊലോഗ്നയെ സഹായിച്ച മോട്ട ഇപ്പോള്‍ യുവന്‍റസിന്റെ കോച്ച് ആണ്.വരാനിരിക്കുന്ന 2024/25 കാമ്പെയ്‌നിന് മുന്നോടിയായി, യുഎസ്എംഎൻടി താരം വെസ്റ്റൺ മക്കെന്നി, ഇറ്റലി ഇൻ്റർനാഷണൽ ചീസ എന്നിവരുൾപ്പെടെ കുറച്ച് കളിക്കാരെ തനിക്ക് ടീമില്‍ ആവശ്യം ഇല്ല എന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് മാനേജര്‍.ഇത് ആരാധകര്‍,സഹ താരങ്ങള്‍ ഉള്‍പ്പടെ പലരുടേയും നേരിയ നീരസത്തിന് കാരണം ആയതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
“ചീസയും ഇന്നത്തെ മത്സരത്തിന് വിളിക്കാത്ത മറ്റെല്ലാ കളിക്കാരും പ്രോജക്റ്റിൻ്റെ ഭാഗമല്ല. ഞങ്ങൾ അവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, അവർ പുതിയ ഒരു ക്ലബ് കണ്ടെത്തേണ്ടത് ഉണ്ട്.”ബ്രെസ്റ്റിനെതിരായ ക്ലബ്ബിൻ്റെ പ്രീ-സീസൺ ഫ്രണ്ട്ലിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മാനേജർ പറഞ്ഞു.മുന്‍ ബാഴ്സ താരം ആയിരുന്ന മോട്ടയുടെ ഫൂട്ബോള്‍ ഫിലോസഫി പൊസാഷന്‍ ഗെയിം തന്നെ ആണ്.തന്റെ ഗെയിം പ്ലാന്‍ ഒരു വിട്ടു വീഴ്ച്ചയും വരുത്താതെ യുവന്‍റസിലും പയറ്റാന്‍ ആണ് അദ്ദേഹം പദ്ധതി ഇടുന്നത്.