ഒളിമ്പിക്സ് 2024: ” ഫ്രാന്‍സ് താരങ്ങള്‍ അതിര് കടന്നു ” – ഒട്ടമെന്‍റി
ഒളിമ്പിക്ക്സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ഫ്രാന്‍സിനെതിരെ പരാജയപ്പെട്ടതിന് ശേഷം താരങ്ങള്‍ അതിര് വിട്ടു പ്രവര്‍ത്തിച്ചു എന്ന് അര്‍ജന്‍റയിന്‍ ക്യാപ്റ്റന്‍ ഒട്ടമെന്‍റി പറഞ്ഞു.മത്സരത്തിലുടനീളം അർജൻ്റീനയെ കണ്ണികള്‍ കൂവി വിളിച്ചു.ഇത് കൂടാതെ അവസാന വിസിലിന് തൊട്ടുപിന്നാലെ കളിക്കാർ തമ്മിൽ പോരാട്ടം ആരംഭിച്ചു.ഫ്രഞ്ച് ബെഞ്ചില്‍ ഉണ്ടായിരുന്ന മിഡ്ഫീൽഡർ എൻസോ മില്ലോട്ടിന് റെഡ് കാര്‍ഡ് ലഭിച്ചു.
തന്റെ താരത്തിന് ലഭിച്ച റെഡ് കാര്‍ഡ് അനാവശ്യം ആയിരുന്നു എന്ന് മല്‍സരശേഷം ഫ്രഞ്ച് മാനേജര്‍ ഹെന്രി പറഞ്ഞു.ഫ്രാന്‍സ് താരങ്ങള്‍ അര്‍ജന്‍റയിന്‍ താരങ്ങളുടെ കുടുംബങ്ങള്‍ക്ക് മുന്നില്‍ വിജയം ആഘോഷിച്ചത് ആണ് ഒട്ടമെന്‍റിയെ ഏറെ ചൊടിപ്പിച്ചത്.അവര്‍ക്ക് തങ്ങളുടെ മുന്നില്‍ വന്നു ആഘോഷിക്കാന്‍ ആയിരുന്നു അദ്ദേഹം പറഞ്ഞത്.ഒരു ബന്ധവും ഇല്ലാത്ത കുടുംബാങ്കങ്ങളെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.