നാച്ചോ റയൽ മാഡ്രിഡിനോട് ഒഫീഷ്യല്‍ ആയി വിട പറഞ്ഞു
23 വർഷത്തെ നീണ്ട കരിയറിന് വിട പറഞ്ഞു കൊണ്ട് നാച്ചോ ഫെർണാണ്ടസ് ബുധനാഴ്ച റയൽ മാഡ്രിഡിനോട് വൈകാരികമായ ചടങ്ങില്‍ വിട പറഞ്ഞു.കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ്, ലാലിഗ ഡബിൾ എന്നിങ്ങനെ ട്രോഫികള്‍ നേടിയ നാച്ചോ റയലിന്റെ ക്യാപ്റ്റന്‍ ആയാണ് വിട വാങ്ങുന്നത്.യൂറോ 2024 ട്രോഫിയും നേടി കൊണ്ട് നാച്ചോയുടെ യൂറോപ്പില്‍ നിന്നുള്ള വിട വാങ്ങല്‍ വളരെ രാജകീയം ആയി തന്നെ ആണ്.
സൗദി പ്രോ ലീഗ് ക്ലബ് അൽ ഖദ്സിയയിൽ കളിക്കുമെന്ന് 34 കാരനായ ഡിഫൻഡർ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.റയല്‍ മാഡ്രിഡ് തന്റെ എക്കാലത്തെയും വലിയ സ്വപ്ന ക്ലബ് ആണ് എന്നും അവിടെ കളിക്കുക എന്നത് സ്വര്‍ഗത്തെക്കാള്‍ മഹത്തരം ആണ് എന്നു താന്‍ വിശ്വസിക്കുന്നതായും നാച്ചോ പറഞ്ഞു.10-ാം വയസ്സിൽ ക്ലബ്ബിൽ ചേർന്ന മാഡ്രിഡിനൊപ്പം ആറ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 26 ട്രോഫികൾ സംയുക്ത ക്ലബ്ബ് റെക്കോർഡ് നാച്ചോയുടെ പേരില്‍ ഉണ്ട്.2012ലാണ് അദ്ദേഹം ആദ്യ ടീമിൽ അരങ്ങേറ്റം കുറിച്ചത്.