ഫിഫ തീരുമാനം മാറ്റിവെച്ചതിന് ശേഷം ഇസ്രായേലിന് ഒളിമ്പിക് ഫുട്ബോള്‍ ടൂർണമെൻ്റ് കളിക്കാം
ഹമാസുമായുള്ള യുദ്ധം കാരണം ഇസ്രയേലിനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള ഫലസ്തീൻ നിർദ്ദേശത്തെക്കുറിച്ചുള്ള തീരുമാനം ഫിഫ മാറ്റിവച്ചു.ഇത് ഇസ്രായേലി പുരുഷ ദേശീയ ടീമിന് പാരീസ് ഒളിമ്പിക്സിൽ കളിക്കാനുള്ള വഴിയൊരുക്കി.രണ്ട് മാസം മുമ്പ് ആണ് പാലസ്ഥീന്‍ ഈ നടപടി ഫിഫക്ക് മുന്നില്‍ സമര്‍പ്പിച്ചത്.മൂന്നു ദിവസം കഴിഞ്ഞാല്‍ ഒളിമ്പിക്ക്സ് ഫൂട്ബോള്‍ ആരംഭിക്കാന്‍ ഇരിക്കെ ആണ് ഫിഫ ഈ തീരുമാനം എടുത്തത്.

ജപ്പാൻ, മാലി, പരാഗ്വേ എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പില്‍ ആണ് ഇപ്പോള്‍ ഇസ്രായേല്‍ ഉള്ളത്.ഫിഫ ഇന്നലെ നല്കിയ പത്ര സമ്മേളനത്തില്‍ പലസ്തീന്‍ നല്കിയ അഭ്യര്‍ഥന പഠിക്കാന്‍ ഇനിയും സമയം വേണം എന്നും അതിനാല്‍ ഇപ്പോള്‍ തന്നെ തിരക്കിട്ട് നടപടി കൈക്കൊള്ളാന്‍ കഴിയില്ല എന്നും ഫിഫ പറഞ്ഞു.ഓഗസ്റ്റ് 31-നകം ഒരു തീരുമാനം പ്രതീക്ഷിക്കാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പുരുഷന്മാരുടെ ഒളിമ്പിക് ഫൈനൽ ഓഗസ്റ്റ് 9-ന് പൂര്‍ത്തിയാവുകയും ചെയ്യും.