ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് പ്ലെയിംഗ് ഇലവൻ പ്രഖ്യാപിച്ചു
വ്യാഴാഴ്ച ട്രെൻ്റ് ബ്രിഡ്ജിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനായി മാറ്റമില്ലാതെ പ്ലെയിംഗ് ഇലവനെ ഫീൽഡ് ചെയ്യുമെന്ന് വെസ്റ്റ് ഇൻഡീസ് അറിയിച്ചു. ലോർഡ്‌സിൽ ജെയിംസ് ആൻഡേഴ്സൻ്റെ വിടവാങ്ങൽ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ ഇന്നിംഗ്‌സിനും 114 റൺസിനും തകർത്തു. അതിന് മറുപടി പറയാൻ ആണ് ടീം ഇത്തവണ ഇറങ്ങുന്നത്.
ലോർഡ്‌സിൽ വെസ്റ്റ് ഇൻഡീസ് 121 നും 136 നും പുറത്തായി. എന്നാൽ രണ്ടാം ടെസ്റ്റിൽ അവർ തിരിച്ചടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെസ്റ്റ് ഇൻഡീസ് പ്ലെയിംഗ് ഇലവൻ: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് , മൈക്കിൾ ലൂയിസ്, കിർക്ക് മക്കെൻസി, അലിക്ക് അത്നാസെ, കാവെം ഹോഡ്ജ്, ജേസൺ ഹോൾഡർ, ജോഷ്വ ഡ സിൽവ , ഗുഡകേഷ് മോട്ടി, അൽസാരി ജോസഫ്, ഷാമർ ജോസഫ്, ജെയ്ഡൻ സീൽസ്.