മുൻ ലിവർപൂൾ, ബാഴ്സലോണ മിഡ്ഫീൽഡർ തിയാഗോ അൽകാൻ്റാര ഫൂട്ബോളില്‍ നിന്ന് വിരമിച്ചു
തിയാഗോ അൽകാൻ്റാര പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.ഇന്നലെ ആണ് അദ്ദേഹത്തിന്റെ ലിവര്‍പൂള്‍ കരാര്‍ പൂര്‍ത്തിയായത്.മുൻ ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക്, സ്പെയിൻ താരം ആൻഫീൽഡിലെ തൻ്റെ നാല് വർഷത്തെ പ്രവർത്തനത്തിനിടെ തുടർച്ചയായ പരിക്കുകളോടെ മല്ലിട്ടതിന് ശേഷമാണ് ഇപ്പോള്‍ ബൂട്ട് അഴിക്കാന്‍ തീരുമാനിച്ചത്.റെഡ്സിന് വേണ്ടി അദ്ദേഹം 97 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.
തിയാഗോ ബാർസയിൽ തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു, അവിടെ അദ്ദേഹം അക്കാദമിയിലൂടെ കളിച്ച് വളര്‍ന്ന് നാല് ലാലിഗ കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടി. 2009 മെയ് മാസത്തിൽ ആണ് പെപ് ഗ്വാർഡിയോള തിയാഗോയ്ക്ക് തൻ്റെ ആദ്യ ടീം അരങ്ങേറ്റ മല്‍സരം നൽകിയത്.ബാഴ്സയില്‍ സാവി – ഇനിയെസ്റ്റ താരങ്ങളുടെ ഭരണം ആയിരുന്നു ആ സമയത്ത്.അതിനാല്‍ അദ്ദേഹത്തിന് തന്റെ കരിയര്‍ രക്ഷിക്കാന്‍ മ്യൂണിക്കിലേയ്ക്ക് മാറേണ്ടി വന്നു.തുടർച്ചയായ ഏഴ് ബുണ്ടസ്‌ലിഗ കിരീടങ്ങളും 2020 ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയത്തിന് ശേഷം ആണ് അദ്ദേഹം ലിവര്‍പൂളിലേക്ക് പോയത്.കരിയര്‍ തുടങ്ങിയ ബാഴ്സലോണക്ക് തിയഗോ തിരിച്ചു വരും എന്നു പല വട്ടം റൂമറുകള്‍ വന്നിരുന്നു എങ്കിലും അദ്ദേഹത്തിന് മേല്‍ പണം ചിലവക്കാന്‍ കറ്റാലന്‍ ക്ലബ് തയ്യാര്‍ ആയിരുന്നില്ല.