ബെൽജിയത്തെ തോൽപ്പിച്ച് ഫ്രാൻസ് യൂറോ 2024 ക്വാർട്ടർ ഫൈനലിൽ കടന്നു
തിങ്കളാഴ്ച ഡസൽഡോർഫിൽ നടന്ന റൗണ്ട് ഓഫ് 16 മത്സരത്തിൽ ബെൽജിയത്തെ 1-0ന് പരാജയപ്പെടുത്തി ഫ്രാൻസ് യൂറോ 2024 ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. 85-ാം മിനിറ്റിൽ പരിചയസമ്പന്നനായ ആൻഡർലെക്റ്റ് ഡിഫൻഡർ ജാൻ വെർട്ടോംഗൻ്റെ സെൽഫ് ഗോളിൽ ആണ് ഫ്രാൻസ് ക്വർട്ടറിൽ കടന്നത്
ബോക്സിനുള്ളിൽ ഫ്രാൻസ് ഫോർവേഡ് റാൻഡൽ കോലോ മുവാനിയുടെ ശ്രമം ബെൽജിയത്തിൻ്റെ വലയിൽ കയറുന്നതിന് മുമ്പ് വെർട്ടോംഗൻ തട്ടിയകറ്റി.ടൂർണമെൻ്റിൽ മുന്നേറാൻ ഫ്രാൻസ് വിജയം ഉറപ്പിച്ചു. ദിദിയർ ദെഷാംപ്സിൻ്റെ നേതൃത്വത്തിലുള്ള ടീം അടുത്തതായി പോർച്ചുഗലിനെ നേരിടും. 1984 ലും 2000 ലും നേടിയതിന് ശേഷം ഫ്രാൻസ് തങ്ങളുടെ മൂന്നാമത്തെ യൂറോ കിരീടത്തിനായാണ് ഇത്തവണ ഇറങ്ങിയിരിക്കുന്നത്,