സ്പെയിനിനെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടര്‍ ആണ് റോഡ്രി
ഈ അടുത്ത് നടന്ന രാജ്യാന്തര മല്‍സരങ്ങളില്‍ സ്പാനിഷ് ടീം വളരെ മികച്ച ഫോമില്‍ ആണ് കളിക്കുന്നത്.അതിനു പ്രധാന കാരണം ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയ റോഡ്രിയുടെ പങ്കിനെ ആണ് സ്പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂണ്ടേ പ്രശംസിച്ചത്.ആദ്യ പകുതിയിൽ അപ്രതീക്ഷിത ലീഡ് നൽകിയതിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രിയാണ് സ്പെയിനിന് സമനില നേടി കൊടുത്തത്.

സ്പെയിന് ടീം ഇന്നലെ കുറഞ്ഞത് ഒരു പത്തു ഗോളിന് എങ്കിലും ജയിക്കേണ്ടത് ആയിരുന്നു എന്നു പറഞ്ഞ കോച്ച് ഈ യൂറോയിലെ ഏറ്റവും മികച്ച ടീം തങ്ങള്‍ക്ക് ഉണ്ട് എന്നു അവകാശപ്പെടുകയും ചെയ്തു.”മറ്റെല്ലാവരെയും കളിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കമ്പ്യൂട്ടറായ റോഡ്രി, അദ്ദേഹം ആണ് ഈ ടീമിലെ ഗെയിം ചേഞ്ചര്‍.ഒരു ഗോളിന് പിന്നില്‍ നില്ക്കുമ്പോള് പലരും പേടിച്ചാണ് കളിച്ചത്.എന്നാല്‍ റോഡ്രിയെ നോക്കുക.എത്ര മനോഹരം ആയാണ് അദ്ദേഹം കളി നിയന്ത്രിച്ചത്.”മല്‍സരശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിന് നേരിടാന്‍ പോകുന്നത് ജര്‍മനിയെ ആണ്.