വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന സ്കോറുമായി ഇന്ത്യ
ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം ഡിക്ലയർ ചെയ്ത ഇന്ത്യ, വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ രേഖപ്പെടുത്തി, 603/6 എന്ന നിലയിൽ ആണ് ഡിക്ലയർ ചെയ്തെത്തി . ഈ ഫെബ്രുവരിയിൽ പെർത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ നേടിയ 575/9 എന്ന സ്കോർ ആണ് ഇന്ത്യ മറികടന്നത്.

ആനെറി ഡെർക്സെൻ എറിഞ്ഞ 109-ാം ഓവറിലെ ആദ്യ പന്തിൽ റിച്ച ഘോഷ് ബൗണ്ടറി പറത്തിയതോടെ ഇന്ത്യ ആ സ്കോർ മറികടന്നു. ഒടുവിൽ, ഘോഷ് 86 റൺസിന് പുറത്തായതിനെത്തുടർന്ന് ഇന്ത്യ 115.1 ഓവറിൽ 603/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഈ നേട്ടത്തിൻ്റെ ബഹുഭൂരിഭാഗവും ഇന്ത്യൻ ഓപ്പണർമാരായ ഷഫാലി വർമ (205), സ്മൃതി മന്ദാന (149) എന്നിവർക്കാണ്. 292 റൺസ് ആണ് ഒന്നാം വിക്കറ്റിൽ അവർ നേടിയത്. ഇത് വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് കൂടിയാണ്. ജെമിമ റോഡ്രിഗസ് (55), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (69) എന്നിവരും ഇന്ത്യയെ മികച്ച രീതിയിൽ മുന്നിലെത്തിച്ചു.

മറുപടി ബാട്ടിനീങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. മാരിസാൻ കാപ്പിൻ്റെയും സുനെ ലൂസിൻ്റെയും അർധസെഞ്ചുറികളുടെ കരുത്തിൽ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 236/4 എന്ന നിലയിലാണ്.
കാപ്പ് 69 പുറത്താകാതെ നിന്നു, അവർക്ക് ലൂസിൽ നിന്ന് (65) മികച്ച പിന്തുണ ലഭിച്ചു. എന്നിരുന്നാലും, ദക്ഷിണാഫ്രിക്ക ഇപ്പോഴും ഇന്ത്യയെക്കാൾ 367 റൺസിന് പിന്നിലാണ്. ഒന്നാം ദിനം, ഒരു ടെസ്റ്റ് മത്സരത്തിലെ എക്കാലത്തെയും ഉയർന്ന ഏകദിന സ്കോറുമായി ഇന്ത്യ 525/4 എന്ന നിലയിലാണ് അവസാനിപ്പിച്ചത്.