ടി20 ലോകകപ്പ് ഫൈനൽ : കോലിയുടെയും അക്‌സർ പട്ടേലിന്റെയും മികവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 176/7
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോലിയുടെയും അക്‌സർ പട്ടേലിന്റെയും മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. ഇന്ത്യക്ക് തുടക്കം അത്ര നല്ലതായിരുന്നില്ല ഇന്ത്യക്ക് ആദ്യ മൂന്ന് വിക്കറ്റ് അമ്പത് റൺസ് നേടുന്നതിന് മുമ്പ് തന്നെ നഷ്ടമായി. രോഹിത് ശർമ്മ(9) പന്ത് (0) സൂര്യകുമാർ യാദവ് (3) എന്നിവരെ ഇന്ത്യക്ക് വേഗം നഷ്ടമായി. ഇത് ഇന്ത്യക്ക് വലിയ തിരിച്ചടി നൽകി.
എന്നാൽ പിന്നീട് നാലാം വിക്കറ്റിൽ അക്‌സർ പട്ടേലും കോലിയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 72 റൺസ് നേടി. ഇത് ഇന്ത്യക്ക് പുതു ജീവൻ നൽകി. ഇവരുടെ കൂട്ടുകെട്ടാണ് ആദ്യ ഇന്നിങ്ങ്സിൻറെ ഗതി മാറ്റിയത്. ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും കോലി കരുതലോടെയാണ് കളിച്ചത്. എന്നാൽ 31 പന്തിൽ 47 റൺസ് നേടിയ അക്‌സർ പട്ടേൽ പുറത്തായതോടെ ഇന്ത്യയുടെ സ്കോറിങ് മന്ദഗതിയിൽ ആയി.
പിന്നീട് കോലി അമ്പത് റൺസ് നേടിയ ശേഷം വലിയ ഷോട്ടുകൾ അടിക്കാൻ തുടങ്ങിയപ്പോൾ സ്കോറിങ്ങിന് വേഗത കൂടി. കോലി 59 പന്തിൽ 76 റൺസ് നേടി പുറത്തായ ശേഷം അവസാന ഓവറിൽ ദുബേയും 22 റൺസിൽ പുറത്തായി. എങ്കിലും അപ്പോഴേക്കും ഇന്ത്യയുടെ സ്‌കോർ 170 കടന്നിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ ആൻറിച്ച് നോർട്ട്ജെ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. 59 പന്തിൽ ആറ് ബൗണ്ടറിയും രണ്ട് സിക്‌സും നേടിയാണ് കോലി 76 റൺസ് നേടിയത്.