ബാഴ്സലോണയുടെ വണ്ടർകിഡ് മാർക്ക് ഗുയുവിനെ ചെൽസി സൈൻ ചെയ്തു
ബാഴ്സലോണയുടെ യുവതാരം മാർക്ക് ഗുയുവിനെ 5 മില്യൺ പൗണ്ടിൻ്റെ കരാറിൽ ചെൽസി ഒപ്പുവെച്ചതായി റിപ്പോർട്ട്.എൻസോ മറെസ്കയുടെ സംഘം മാര്‍ക്ക് ഗുയുവിനെ കുറച്ച് കാലമായി നിരീക്ഷിച്ച് വരുകയായിരുന്നു.അദ്ദേഹത്തിനെ ജര്‍മന്‍ ക്ലബ് ആയ ബയേണ്‍ മ്യൂണിക്കും സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.ഒടുവില്‍ ആ റേസില്‍ ജയിച്ചത് ചെല്‍സി തന്നെ ആയിരുന്നു.

ബാഴ്സ യൂത്ത് അക്കാദമിയില്‍ നിന്നും വന്ന സ്പാനിഷ് താരത്തിന് കഴിഞ്ഞ സീസണില്‍ വലിയ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.അതിനാല്‍ ആണ് അദ്ദേഹം ബാഴ്സ വിട്ടു പോകുന്നത്.മികച്ച ഫോമില്‍ ലെവന്‍ഡോസ്ക്കി കളിക്കുന്നു , കൂടാതെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ വിറ്റര്‍ റോക്ക് എന്നിവരുടെ എല്ലാം സാന്നിധ്യം ഗുയുവിന് ഭീഷണി തന്നെ ആണ്.താരത്തിന് നിലവില്‍ പതിനെട്ട് വയസ്സേ ആയുള്ളൂ.സ്പേസ് നോക്കി കളിയ്ക്കാന്‍ കഴിയുന്ന താരത്തിന് മികച്ച ഏരിയല്‍ എബിലിറ്റിയും കൂടാതെ സെക്കന്‍ഡ് സ്ട്രൈക്കര്‍ റോളില്‍ കളിക്കുവാനും സാധിക്കും.താരത്തിന് വേണ്ടി ചെല്‍സി 6 മില്യണ്‍ യൂറോ ആണ് ചിലവാക്കിയത്.