യൂറോയിലെ കറുത്ത കുതിരകള്‍ ആയ റൊമാനിയന്‍ ടീമിനെ നേരിടാന്‍ ബെല്‍ജിയം
അനേകം പ്രതീക്ഷകളോടെ വന്ന തങ്ങളെ ദുര്‍ബലര്‍ ആയ സ്ലോവേക്കിയന്‍ ടീമിനെതിരെ പരാജയപ്പെട്ടതിന്റെ ഷോക്ക് ഗ്രഹിച്ച് എടുക്കാന്‍ ഇനിയും കഴിയാതെ ഇരിക്കുകയാണ് ബെല്‍ജിയം ടീം.ഇന്നതെ അവരുടെ രണ്ടാമത്തെ മല്‍സര ഷെഡ്യൂളില്‍ ബെല്‍ജിയം റൊമാനിയയെ നേരിടും.ആദ്യ മല്‍സരത്തില്‍ ഉക്രെയിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്താന്‍ കഴിഞ്ഞ റൊമാനിയ തന്നെ ആണ് ഗ്രൂപ്പിലെ ലീഡര്‍മാര്‍.
ഇന്ന് നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ മേല്‍ക്കൈ ഉള്ളത് ബെല്‍ജിയത്തിന് തന്നെ ആണ് എങ്കിലും റൊമാനിയ ഈ യൂറോയിലെ സര്‍പ്രൈസ് പാക്കേജ് ടീം ആണ്.യൂറോ മല്‍സരങ്ങളില്‍ വലിയ റെകോര്‍ഡുകള്‍ ഒന്നും അവര്‍ക്ക് ഇല്ല എങ്കിലും കഴിഞ്ഞ പതിനാറു മല്‍സരത്തില്‍ വെറും ഒന്നില്‍ മാത്രം ആണ് റൊമേനിയ പരാജയപ്പെട്ടത്.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ ഗ്രൂപ്പ് ഈ യില്‍ ആദ്യമായി നോക്കൌട്ട് സ്റ്റേജ് എത്താന്‍ കഴിഞ്ഞ രാജ്യമായി മാറാന്‍ റൊമേനിയയ്ക്ക് കഴിയും.അനേകം സൂപ്പര്‍ താരങ്ങള്‍ ഉണ്ട് എങ്കിലും ഇപ്പൊഴും ട്രാക്കില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ബെല്‍ജിയത്തിന് ഏറെ ആശങ്ക പകരുന്നു.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.