യൂറോ 2024 ; തുടര്‍ച്ചയായ രണ്ടാം ജയത്തിന് ലക്ഷ്യമിട്ട് തുര്‍ക്കി , പോര്‍ച്ചുഗല്‍ ടീമുകള്‍
ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനം നേടാനും യൂറോ 2024 ലെ റൌണ്ട് ഓഫ് 16 ലേക്ക് മുന്നേറാനും വേണ്ടി ഇന്നതെ മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ തുർക്കിയെ നേരിടും.ഇന്ത്യന്‍ സമയം രാത്രി ഒന്‍പതര മണിക്ക് ഡോർട്ട്മുണ്ടിലെ വെസ്റ്റ്ഫാലെൻസ്റ്റേഡിയനിൽ വെച്ചാണ് കിക്കോഫ്.ടൂർണമെൻ്റിലെ അരങ്ങേറ്റക്കാരായ ജോർജിയയ്‌ക്കെതിരെ 3-1 സ്‌കോർലൈനിന് പരാജയപ്പെടുത്തി തുര്‍ക്കി ഒന്നാം സ്ഥാനത്ത് എത്തി.
പോര്‍ച്ചുഗല്‍ ആകട്ടെ നിലവാരത്തിന്നൊത്ത പ്രകടനം കാഴ്ചവെച്ചില്ല എങ്കിലും ചെക്ക് റിപ്പബ്ലിക്കിനെതിരെ 2-1 നു അവര്‍ ജയിച്ചു.ഇന്നതെ മല്‍സരത്തില്‍ മേല്‍ക്കൈ ഉള്ളത് പോര്‍ച്ചുഗലിന് തന്നെ ആണ് എങ്കിലും അവരുടെ മോശം പ്രതിരോധം പോര്‍ച്ചുഗലിന് അല്പം എങ്കിലും തലവേദന സൃഷ്ട്ടിക്കുന്നുണ്ട്.കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അവര്‍ക്ക് ക്ലീന്‍ ചീട്ട് നേടാന്‍ കഴിഞ്ഞുള്ളൂ.തുര്‍ക്കി ടീം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ കണക്ക് എടുത്തു നോക്കുകയാണ് എങ്കില്‍ മികച്ച ഫോമില്‍ ആണ് കളിക്കുന്നത് താനും.യുവ റയല്‍ ഫോര്‍വേഡ് ആയ ആര്‍ദ ഗൂളര്‍ ഫോമില്‍ ആയത് അവരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.