യൂറോ 2024 ; ടൂര്‍ണമെന്റിലെ ഏറ്റവും ഗ്ലാമറസ് ആയ മല്‍സരം – ഇറ്റലി – സ്പെയിന്‍
യൂറോപ്യൻ ഫുട്‌ബോളിലെ രണ്ട് ഹെവിവെയ്റ്റുകൾ ഇന്ന് ഏറ്റുമുട്ടിയേക്കും.യൂറോയിലെ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും ഗ്ലാമറസ് ആയ മല്‍സരം – ഇറ്റലി vs സ്പെയിന്‍.ഇരുവരും തങ്ങളുടെ ആദ്യ ഗ്രൂപ്പ് ബി മത്സരത്തിൽ വിജയിച്ചു, അതിനാൽ നിലവിലെ ചാമ്പ്യൻമാർക്കും മുന്‍ ലോക ചാംപ്യന്‍മാര്‍ക്കും നോക്കൌട്ട് സ്റ്റേജില്‍ എത്തണം എങ്കില്‍ ഒരു പോയിന്‍റ് മതിയാകും.

നിലവിലെ ഫോം വെച്ച് സ്പെയിനിന് ആണ് മുന്‍ തൂക്കം എങ്കിലും അവര്‍ക്കെതിരെ ഇറ്റലിയുടെ വിജയ റിക്കോര്‍ഡ് വളരെ മികച്ചത് ആണ്.എന്നാല്‍ കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇറ്റലിയെ മറികടന്ന് യൂറോ നേഷന്‍സ് ലീഗ് ഫൈനലില്‍ എത്താന്‍ സ്പാനിഷ് ടീമിന് സാധിച്ചിരുന്നു.പുതിയ മാനേജര്‍ ആയ ഡേ ലാ ഫുയെന്‍റെ സ്പാനിഷ് ടീമില്‍ ഒരു പുതിയ ഫൂട്ബോള്‍ വിപ്ലവത്തിന് വേണ്ടിയുള്ള ഒരുക്കത്തില്‍ ആണ്.ടിക്കി ടാക്ക മറന്നു കൊണ്ട് പുതിയൊരു ഐഡൻ്റിറ്റി ഉണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.