പ്രീമിയർ ലീഗിൽ നിന്നു വാര്‍ കളയണം എന്ന വൂള്‍വ്സിന്‍റെ ബിഡ് പരാജയപ്പെട്ടു
വാര്‍ ഒഴിവാക്കാനുള്ള ശ്രമത്തിൽ പ്രീമിയർ ലീഗിലെ മറ്റ് ടീമുകളിൽ നിന്ന് ഒരു പിന്തുണയും ലഭിക്കാതെ പോയപ്പോള്‍ വൂള്‍വ്സിന്‍റെ ശ്രമങ്ങള്‍ എല്ലാം പാഴായി പോയി.വീഡിയോ അസിസ്റ്റൻ്റിനെ നിലനിർത്താൻ വൂള്‍വ്സ് ഒഴികെയുള്ള എല്ലാ ക്ലബുകളും ആവശ്യപ്പെടുകയായിരുന്നു.കളിയിലെ വളരെ ചെറിയ വിശദാംശം ലഭിക്കാന്‍ വളരെ വില കൂടിയ വാറിനെ ഉപയോഗിക്കേണ്ട എന്നാണ് വൂള്‍വ്സ് പറഞ്ഞത്.
ഒരു നിയമം പാസ് ആവണം എങ്കില്‍ 14 ക്ലബിന്റെ പിന്തുണ വേണം.എന്നാല്‍ നിലവിലെ വാറില്‍ നിന്നും അധികം കൃത്യത വേണം എന്നു പ്രീമിയര്‍ ലീഗ് ക്ലബുകള്‍ ആവശ്യപ്പെട്ടു.ഗെയിമിൻ്റെ ഒഴുക്കിന് തടയുന്ന വാര്‍ പോലാപ്പ് കുറക്കണം എന്നും അത് പോലെ വാര്‍ തീരുമാനങ്ങള്‍ സ്ഥിരത പുലര്‍ത്തണം എന്നും അവര്‍ ആവശ്യപ്പെട്ടു.സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി അവതരിപ്പിക്കുന്നതിലൂടെ ഓഫ് സൈഡ് ആണോ അല്ലയോ എന്നു അറിയാന്‍ വാറിനെ കൂട്ടുപ്പിടിക്കണ്ട എന്നും ക്ലബുകള്‍ പറഞ്ഞു.ചുരുക്കി പറഞ്ഞാല്‍ അടുത്ത സീസണ്‍ മുതല്‍ വാറിന്‍റെ പിച്ചിന് പുറത്തുള്ള പ്രയോഗം കൂടാനെ പോവുന്നുള്ളൂ.






































