EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്‌സലോണയ്‌ക്കായി കളിയ്ക്കാന്‍  ഫെലിക്‌സിന് ഒരു അവസരം കൂടി !!!!!

June 3, 2024

ബാഴ്‌സലോണയ്‌ക്കായി കളിയ്ക്കാന്‍  ഫെലിക്‌സിന് ഒരു അവസരം കൂടി !!!!!

അടുത്ത സീസണിൽ ബാഴ്‌സലോണയ്‌ക്കായി കളിയ്ക്കാന്‍  ഫെലിക്‌സിന് ഒരു അവസരം കൂടി ലഭിക്കും.സ്‌പോർട്ടിംഗ് ഡയറക്ടർ ഡെക്കോയോട് പുതിയ മാനേജര്‍ ഫ്ലിക്ക് ഫെലിക്സിനെ ഒരു വട്ടം കൂടി ടീമില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു.അതേസമയം, മറ്റെല്ലാ ഓഫറുകളും നിരസിച്ച് ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ഫെലിക്സ് തയ്യാര്‍ ആണ്.സൗദി അറേബ്യയിൽ നിന്നുള്ള ലാഭകരമായ ഓഫറും ലോണിൽ ബെൻഫിക്കയിലേക്ക് മടങ്ങാനുള്ള അവസരവും ഫെലിക്‌സ് നിരസിച്ചു.

Hansi Flick takes a gamble on Joao Felix's Barcelona contract renewal

 

 

കഴിഞ്ഞ സീസണില്‍ സാവിയുടെ കീഴില്‍ ഫെലിക്സിന് അത്രക്ക് മികച്ച രീതിയില്‍ കളിയ്ക്കാന്‍ കഴിഞ്ഞില്ല.ഇത് കൂടാതെ അദ്ദേഹത്തിന് സീസണിന്റെ രണ്ടാം പകുതി ആദ്യ ഇലവനില്‍ കളിയ്ക്കാന്‍ ഇടമേ ലഭിച്ചിരുന്നില്ല.ഇതെല്ലാം കൂടാതെ ലഭിക്കുന്ന അവസരങ്ങള്‍ ഒന്നും മുതല്‍ എടുക്കാന്‍ താരത്തിനും കഴിഞ്ഞില്ല.അതിനാല്‍ അദ്ദേഹത്തിനെ അടുത്ത സീസണില്‍ അത്ലറ്റിക്കോയിലേക്ക് തന്നെ മടക്കി വിടാന്‍ ആയിരുന്നു സാവിയുടെ തീരുമാനം ഉണ്ടായിരുന്നത്.എന്നാല്‍ തലപ്പത്ത് മാറ്റം വന്നപ്പോള്‍ ഇപ്പോള്‍ ഫ്ലിക്കിന് ഫെലിക്സിന് ഒരു അവസരം കൂടി നല്കാം എന്ന് തോന്നിയിരിക്കുന്നു.

Leave a comment