പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ പിടി മുറുക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി
മാഡ്രിഡിലെ ചാമ്പ്യൻസ് ലീഗ് ത്രില്ലറിന് നാല് ദിവസത്തിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ജൈത്ര യാത്ര തുടരും.പ്രീമിയര്‍ ലീഗില്‍ ശക്തമായ ത്രികോണ മല്‍സരം നടക്കുകയാണ്.അതിനാല്‍ ഇനിയുള്ള ഓരോ ലീഗ് മല്‍സരവും സിറ്റിക്ക് വളരെ വിലപ്പെട്ടത് ആണ്.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ താല്‍ക്കാലികം ആയെങ്കിലും ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയും സിറ്റിസണ്‍സിന്.
ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഈ സീസണില്‍ ഈ ടീമുകള്‍ ഇതിന് മുന്നേ ഏറ്റുമുട്ടിയത് എഫ്എ കപ്പിൽ ആയിരുന്നു.അന്ന് ലൂട്ടോണ്‍ ടൌണിനെതിരെ 6-2 എവേ വിജയമാണ് സിറ്റിസൺസ് നേടിയത്.ഇന്നതെ മല്‍സരത്തിലും ഇത് പോലെ വലിയ ഒരു സ്കോര്‍ലൈന്‍ തന്നെ കാണാന്‍ ആകും.തങ്ങളുടെ ടീമിലെ പ്രമുഖ താരങ്ങളില്‍ ചിലര്‍ക്ക് ഇന്ന് പെപ്പ് വിശ്രമം നല്കും.അടുത്ത ആഴ്ചയിലെ ചാമ്പ്യന്‍സ് ലീഗ് മല്‍സരം മുന്നില്‍ കണ്ടാണ് ഇത്.ഹാലണ്ടിന് പകരം ഇന്ന് ആല്‍വാരസ് കളിക്കും എന്നു റിപ്പോര്‍ട്ട് ഉണ്ട്.