Cricket cricket worldcup Cricket-International Epic matches and incidents Indian Sports IPL IPL-Team legends Renji Trophy Top News

ഇന്ത്യന്‍ ബസ്ബോള്‍ ഇനി ലോക ടെസ്ട് ക്രിക്കറ്റ് ഭരിക്കും – ഗ്രെയിം സ്വാൻ

March 10, 2024

ഇന്ത്യന്‍ ബസ്ബോള്‍ ഇനി ലോക ടെസ്ട് ക്രിക്കറ്റ് ഭരിക്കും – ഗ്രെയിം സ്വാൻ

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സ്പിന്നർ ഗ്രെയിം സ്വാൻ ടെസ്റ്റ് പരമ്പര ജയം നേടി ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി സംസാരിച്ചു.ബെൻ സ്റ്റോക്‌സിൻ്റെ നേതൃത്വത്തിലുള്ള ടീമിനെ നേരിയ രീതിയില്‍ വിമര്‍ശിച്ച സ്വാന്‍ അഞ്ചാം ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിവസം ഇന്ത്യന്‍ ബാട്ടര്‍മാര്‍ ധീരമായി ബാറ്റ് വീശി എന്നും പറഞ്ഞു.

ശുഭ്മാൻ ഗില്ലും രോഹിത് ശർമ്മയും സെഞ്ച്വറികളടിച്ച് അടിത്തറ നല്കിയപ്പോള്‍ അത് സർഫറാസ് ഖാനും ദേവദത്ത് പടിക്കലിനും അത് നല്ലൊരു ഊര്‍ജം ആയി.രണ്ടാം ദിനത്തില്‍ അവരുടെ പ്രകടനം മൂലം 250 ഓളം റണ്‍സ് നേടിയ ഇന്ത്യ ഇംഗ്ലണ്ട് ടീമിനെ 195 റണ്‍സിന് പുറത്താക്കി.ഇന്ത്യ ബസ് ബോളിന് മറുപടി കണ്ടെത്തി എന്നും ഇതായിരിക്കും ഇനി പുതിയ വിപ്ലവം എന്നും പറഞ്ഞ സ്വാന്‍ ഇത് പോലുള്ള പ്രകടനം ഭാവിയില്‍ ഇനിയും ഏറെ കാണാന്‍ കഴിയും എന്നും വെളിപ്പെടുത്തി. ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ കമൻ്ററി ചെയ്യുമ്പോൾ സ്വാൻ പറഞ്ഞ വാക്കുകള്‍ ആണിത്.

Leave a comment