ഫിറ്റ്നസ് ശോകം : പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് സൈന്യത്തോടൊപ്പം പരിശീലനം നൽകാൻ നിർദ്ദേശം
മാർച്ച് 25 മുതൽ ഏപ്രിൽ 8 വരെ പത്ത് ദിവസത്തെ പരിശീലന ക്യാമ്പിൽ പാക്കിസ്താന്‍ ക്രിക്കറ്റ് ടീം രാജ്യത്തിൻ്റെ സൈന്യത്തോടൊപ്പം പരിശീലനം നടത്തുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.പാകിസ്ഥാൻ സൂപ്പർ ലീഗ് മാര്‍ച്ച് 18 നു അവസാനിക്കും.ഒരാഴ്ച്ച വിശ്രമത്തിന് ശേഷം താരങ്ങള്‍ സൈന്യത്തിനൊപ്പം ചേരും.ഇങ്ങനെ ചെയ്യുന്നത് മൂലം കളിക്കാർക്ക് അവരുടെ ഫിറ്റ്‌നസ് വേഗതയിൽ ലഭിക്കുമെന്ന് താന്‍ കരുത്തുന്നതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി അറിയിച്ചു.
(മൊഹ്‌സിൻ നഖ്‌വി)
ഇതാദ്യമായല്ല പാക് ക്രിക്കറ്റ് ടീം സൈന്യവുമായി കൈകള്‍ കൊര്‍ക്കുന്നത്.മിസ്ബ ഉൾ ഹഖിൻ്റെ നായകത്വത്തിൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി പാകിസ്ഥാൻ ടീം കാകുൾ അക്കാദമിയിൽ സൈന്യവുമായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചുണ്ട്.പാക്കിസ്താന്‍ ലീഗ് മല്‍സരങ്ങളില്‍ ഒരു ദേശീയ ടീം താരം പോലും ഗാലറി കടന്നു സിക്സ് അടിച്ചില്ല എന്നും , എന്നാല്‍ അനേകം ഫോറിന്‍ താരങ്ങള്‍ക്ക് ഇത് സാധിച്ചു എന്നും മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.അതിനാല്‍ എത്രയും പെട്ടെന്നു ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സൈന്യം താരങ്ങളെ സഹായിക്കും എന്നും അദ്ദേഹം തന്‍റെ പ്രതീക്ഷ പങ്ക് വെച്ചു.