ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ; ടോസ് നേടിയ ഇംഗ്ലണ്ട് ടീം ആദ്യം ബാറ്റ് ചെയ്യും
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്ട് പരമ്പരയില്‍ നാലാമത്തെ മല്‍സരം ഇന്ന് റാഞ്ചിയില്‍ നടക്കും.കഴിഞ്ഞ രണ്ടു മല്‍സരത്തിലും ജയം നേടിയ ഇന്ത്യന്‍ ടീം ആണ് നിലവില്‍ പരമ്പര റേസില്‍ മുന്നില്‍ ഉള്ളത്.നിലവിലെ പരമ്പര 2-1 എന്ന നിലയില്‍ ആണ്.മികച്ച ഫോമില്‍ ഉള്ള ഇന്ത്യന്‍ ടീമിന് തന്നെ ആണ് ഇന്നതെ മല്‍സരത്തില്‍ ജയം നേടാനുള്ള സാധ്യത.
കുറച്ച് മുന്നേ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യന്‍ ടീം ആണ് ആദ്യം ബാറ്റ് ചെയ്തത്.അതിനു ഒരു മാറ്റം ഇന്നതെ മല്‍സരത്തില്‍ ഉണ്ടാകും.മുന്‍ മല്‍സരങ്ങളില്‍ ഇന്ത്യയുടെ പേസ് കുന്തമുനയായിരുന്ന ജസ്പ്രീത് ബുംറ ഇന്ന് കളിക്കില്ല.അദ്ദേഹത്തിന് പകരം ആകാശ് ദീപ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ടെസ്ട് മല്‍സരത്തില്‍ പങ്കെടുക്കും.താരത്തിനു മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ടെസ്ട് കാപ് കൈമാറി.