മേഘങ്ങളുടെ മറ നീക്കി ബ്രഹീം ഡിയാസ് എന്ന സൂപ്പര്‍താരം പിറവി എടുത്തിരിന്നു !!!!!!!!
യുവ മൊറോക്കന്‍ താരം ആയ ബ്രഹീം ഡിയാസ് എസി മിലാനിലെ പൊറുതി മതിയാക്കി റയല്‍ മാഡ്രിഡിലേക്ക് മാറിയപ്പോള്‍ പലരും നെറ്റി ചുളിച്ചു.റോഡ്രിഗോ ഉള്ളപ്പോള്‍ വലത് വിങ്ങില്‍ ഡിയാസിന്റെ സാന്നിധ്യം ടീമില്‍ എന്തു വലിയ മാറ്റം ആണ് കൊണ്ടുവരാന്‍ പോകുന്നത് എന്നു എല്ലാവരും കരുതി.കോച്ച് അന്‍സലോട്ടിയും താരത്തിനു അത്ര വലിയ പ്രാധാന്യം നല്‍കുന്നില്ല.അദ്ദേഹത്തിന്റെ പ്രഥമ ചോയിസ് റോഡ്രിഗോ തന്നെ ആണ്.
എന്നാല്‍ ഇനി കാര്യങ്ങള്‍ മാറി മറയും.അതിനുള്ള സൂചനകള്‍ ലഭിച്ച് തുടങ്ങി കഴിഞ്ഞിരിക്കുന്നു.ഇന്നലെ ഫോമില്‍ അല്ലാത്ത റോഡ്രിഗോയെ രണ്ടാം പകുതിയില്‍ തന്നെ ആന്‍സലോട്ടി മാറ്റി.മൂന്നാം മിനുട്ടില്‍ തന്നെ അദ്ദേഹം ടീമിന് വേണ്ടി വിജയ ഗോള്‍ നേടി.വളരെ ബുദ്ധിമുട്ടേറിയ അത്ലറ്റിക്കോ മാഡ്രിഡ് മല്‍സരത്തിലും താരം നേടിയ ഗോളില്‍ ആണ് റയല്‍ സമനില നേടിയത്.ബെലിങ്ഹാം , വിനീഷ്യസ് , വാല്‍വറഡേയ് പോലുള്ള സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം ഡിയാസ് എന്ന താരത്തിനെ ആരുടേയും ശ്രധയില്‍പ്പെടുത്തിയില്ല.എന്നാല്‍ ഇന്നലത്തെ മല്‍സരത്തോടെ കാര്യങ്ങള്‍ എല്ലാം മാറി മറഞ്ഞിരിക്കുന്നു.മാന്‍ ഓഫ് ദി മാച്ച് അവാര്ഡ് നേടിയ അദ്ദേഹം ഇനി റയലിന് വേണ്ടി എല്ലാ മല്‍സരങ്ങളിലും ആദ്യ ഇലവനില്‍ തന്നെ ഉണ്ടാകും എന്ന് മാഡ്രിഡ് ആരാധകര്‍ ഏറെ ആഗ്രഹിക്കുന്നു.