EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ക്രിസ്റ്റല്‍ പാലസും ഇന്ന് മാറ്റുരക്കും

February 12, 2024

പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ക്രിസ്റ്റല്‍ പാലസും ഇന്ന് മാറ്റുരക്കും

പ്രീമിയര്‍ ലീഗില്‍ ഇന്ന് ക്രിസ്റ്റല്‍ പാലസും ചെല്‍സിയും പരസ്പരം ഏറ്റുമുട്ടും.ലണ്ടൻ ഡെർബി ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് പാലസ് ഹോം ഗ്രൌണ്ട് ആയ സെൽഹർസ്റ്റ് പാർക്കിൽ വെച്ച് നടക്കും.ലീഗ് പട്ടികയില്‍ പതിനൊന്നും പതിനഞ്ചും സ്ഥാനത്തുള്ള ഇരു ടീമുകള്‍ക്കും ഇന്നതെ മല്‍സരത്തില്‍ ജയം അനിവാര്യം ആണ്.

Chelsea defender Benoit Badiashile suffers an injury on February 7, 2024.

 

ഈ സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ചെല്‍സിക്ക് ഒപ്പം ആയിരുന്നു.കഴിഞ്ഞ മല്‍സരത്തില്‍ എഫ് എ കപ്പ് ഫോര്‍ത്ത് റൌണ്ടില്‍ ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചതിന്റെ ആവേശത്തില്‍ ആണ് ചെല്‍സി പട.ആ മല്‍സരത്തില്‍ ഞരമ്പിന് പരിക്കേറ്റ ബെനോയിറ്റ് ബദിയാഷൈലിന് ഇന്ന് കളിയ്ക്കാന്‍ കഴിയില്ല.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ കളിക്കാതിരുന്ന തിയഗോ സില്‍വ , ലെവി കോൾവിലും ട്രെവോ ചലോബയും ഇന്ന് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

Leave a comment