EPL 2022 European Football Foot Ball International Football Top News transfer news

ടേക്ക്ഫുസ കുബോ 2029 വരെ പുതിയ റിയൽ സോസിഡാഡ് കരാറിൽ ഒപ്പുവച്ചു

February 12, 2024

ടേക്ക്ഫുസ കുബോ 2029 വരെ പുതിയ റിയൽ സോസിഡാഡ് കരാറിൽ ഒപ്പുവച്ചു

ജാപ്പനീസ് താരം ടേക്ക് കുബോ റയൽ സോസിഡാഡുമായുള്ള കരാർ നീട്ടി.2029 ജൂൺ വരെ ബാസ്‌ക് ക്ലബ്ബുമായുള്ള ബന്ധം താരം തുടരും.താരത്തിന്റെ നിലവിലെ  കരാറിൽ ഇനിയും മൂന്ന് വർഷം കൂടി ബാക്കിയുള്ളപ്പോള്‍ ഇപ്പോള്‍ കരാര്‍ പുതുക്കാന്‍ ഉള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ ഫോം മൂലം ആണ്.പല ക്ലബുകളും താരത്തിനെ ലക്ഷ്യമിട്ട് ചുറ്റും പറക്കുന്നത് സൊസിദാദ് അറയുന്നുണ്ട്.

 

 

പുതിയ കരാറില്‍ താരത്തിന്‍റെ സാലറി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.താരത്തിന്‍റെ ടെർമിനേഷൻ ക്ലോസ് ഇപ്പോഴും 60 മില്യണ്‍ യൂറോ തന്നെ ആണ്.ജാപ്പനീസ് താരം ആദ്യമായി റയൽ സോസിഡാഡ് കുപ്പായം അണിഞ്ഞതിനുശേഷം, അദ്ദേഹം 71 ഔദ്യോഗിക മത്സരങ്ങൾ കളിക്കുകയും 15 ഗോളുകൾ നേടുകയും 10 അസിസ്റ്റുകൾ സഹ താരങ്ങള്‍ക്ക് നല്കുകയും ചെയ്തിട്ടുണ്ട്.റയൽ മാഡ്രിഡ് കളിക്കാരൻ്റെ ഭാവി വിൽപ്പനയുടെ 50% നിലനിര്‍ത്തുന്നുണ്ട് എങ്കിലും താരത്തിനുമേല്‍ അത് അല്ലാതെ വേറെ ഒരു അവകാശവും അവര്‍ക്ക് ഇല്ല.താരം റയലിലേക്ക് തിരിച്ചുവരും എന്നു പലപ്പോഴായി ആരാധകര്‍ പറയുന്നുണ്ട് എങ്കിലും ഈ കരാര്‍ പുതുക്കലോടെ ഇനി അതിനു തീരെ സാധ്യത ഇല്ല.

Leave a comment