EPL 2022 European Football Foot Ball International Football Top News transfer news

ടൂഷല്‍ ഔട്ട് ; മോറീഞ്ഞോ ഇന്‍ ????

February 12, 2024

ടൂഷല്‍ ഔട്ട് ; മോറീഞ്ഞോ ഇന്‍ ????

തോമസ് ടൂഷലിനെ ബയേണ്‍  മ്യൂണിക്ക് പുറത്താക്കുകയാണ് എങ്കില്‍ അവരുടെ അടുത്ത മാനേജര്‍ ഹോസെ മൗറീഞ്ഞോ ആയിരിയ്ക്കും എന്നു ജര്‍മന്‍ മാധ്യമം ആയ ബിൽഡ് റിപ്പോര്‍ട്ട് ചെയ്തു.ബയേൺ ലെവർകൂസനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ട ബയേണ്‍ മ്യൂണിക്ക് ആദ്യമായി ബുണ്ടസ്ലിഗയില്‍ വല്ലാതെ വിയര്‍ക്കുന്ന കാഴ്ച്ച അല്പം വിചിത്രം തന്നെ ആണ്.അതിന്‍റെ നല്ല സമ്മര്‍ദം ഇപ്പോള്‍ ടൂഷലിനും താരങ്ങള്‍ക്കും ഉണ്ട്.

61 കാരനായ മൗറീഞ്ഞോ കഴിഞ്ഞ മാസം സീരി എ ടീമായ റോമ പുറത്താക്കിയിരുന്നു. അതിനാല്‍ അദ്ദേഹം ഇപ്പോള്‍ വെക്കേഷനില്‍ ആണ്.ഏത് ക്ലബും അദ്ദേഹത്തിനെ ഇതുവരെ ബന്ധെപ്പെട്ടിട്ടില്ല.അതിനാല്‍ ആദ്യം മോറീഞ്ഞോയുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രമേ ടൂഷലിനെ അദ്ദേഹത്തിന്റെ പൊസിഷനില്‍ നിന്നും മ്യൂണിക്ക് ഫയര്‍ ചെയ്യാന്‍ പോകുന്നുള്ളൂ.എഫ്‌സി പോർട്ടോ, ചെൽസി (രണ്ട് തവണ), ഇൻ്റർ മിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നീ ക്ലബുകളെ നിയന്ത്രിച്ച മോറീഞ്ഞോ കഴീഞ്ഞ നാലഞ്ച് വര്‍ഷമായി കരിയറില്‍ അനേകം ബ്രേക്ക് നേരിട്ടിട്ടുണ്ട്.

Leave a comment