EPL 2022 European Football Foot Ball International Football Top News transfer news

എംബാപ്പെയ്ക്ക് പകരം റാഫേൽ ലിയോയെ സൈന്‍ ചെയ്യാന്‍ പിഎസ്ജിയുടെ ആവശ്യം

February 12, 2024

എംബാപ്പെയ്ക്ക് പകരം റാഫേൽ ലിയോയെ സൈന്‍ ചെയ്യാന്‍ പിഎസ്ജിയുടെ ആവശ്യം

എസി മിലാൻ ഫോർവേഡ് റാഫേൽ ലിയോയ്ക്ക് വേണ്ടി പാരീസ് സെൻ്റ് ജെർമെയ്ൻ വല വിരിക്കാന്‍ തയ്യാറായി ഇരിക്കുകയാണ് എന്ന് പ്രമുഖ ഇറ്റാലിയന്‍ കായിക പത്രം ആയ കാൽസിയോമെർകാറ്റോ പറഞ്ഞു.റയൽ മാഡ്രിഡിലേക്കുള്ള സൗജന്യ ട്രാൻസ്ഫറിനായി കൈലിയൻ എംബാപ്പെ വേനൽക്കാലത്ത് ടീം വിടുന്നു എന്ന കാരണം കൊണ്ടാണ് പിഎസ്ജി പോര്‍ച്ചുഗീസ് ഫോര്‍വേഡിനെ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണില്‍ നെയ്മര്‍ , മെസ്സി എന്നിവര്‍ ടീം വിട്ടപ്പോള്‍ ലിയോയെ സൈന്‍ ചെയ്യാം എന്ന് പിഎസ്ജി തീരുമാനിച്ചിരുന്നു എങ്കിലും അന്ന് എംബാപ്പെ ഇടത് വിങ്ങില്‍ കളിക്കുന്നത് മൂലം മാത്രം ആണ് ഈ ട്രാന്‍സ്ഫര്‍ നടക്കാതെ പോയത്.പോർച്ചുഗൽ ഇൻ്റർനാഷണൽ ലിയോ കഴിഞ്ഞ സീസണിൽ ആണ് കരിയര്‍ പീക്ക് എത്തിയത്.അദ്ദേഹം കഴിഞ്ഞ സീസണില്‍ മാത്രം മിലാന് വേണ്ടി 16 ഗോളുകളും 15 അസിസ്റ്റുകളും നേടി.ഈ സീസണില്‍ താരം ഫോമില്‍ അല്ല എങ്കിലും അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ എസി മിലാന് ഒരു തരത്തില്‍ ഉള്ള തീരുമാനവും ഇല്ല.അതിനാല്‍ താരത്തിനെ കിട്ടണം എങ്കില്‍ മറ്റൊരു 100 മില്യണ്‍ ഡോളര്‍ പിഎസ്ജിയുടെ കൈയ്യില്‍ നിന്നും കൊടുക്കേണ്ടി വരും.

Leave a comment