EPL 2022 European Football Foot Ball International Football Top News transfer news

” ബാഴ്സ കളിക്കുന്ന രീതി മാറ്റണം ” ; ഡെക്കോയ്ക്ക് തെറി വിളി !!!!

February 12, 2024

” ബാഴ്സ കളിക്കുന്ന രീതി മാറ്റണം ” ; ഡെക്കോയ്ക്ക് തെറി വിളി !!!!

എഫ്‌സി ബാഴ്‌സലോണ സ്‌പോർട്ടിംഗ് ഡയറക്ടർ ഡെക്കോ പോർച്ചുഗീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ബാഴ്സയുടെ കേളി ശൈലിയില്‍ മാറ്റം വരുത്തണം എന്നും പഴയ രീതി തുടര്‍ന്നാല്‍ ഇതിലും മോശം ആയി പോകും ബാഴ്സയുടെ നിലവാരം എന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ പൊട്ടിത്തെറികള്‍ ആണ് ഉണ്ടാക്കിയത്.അദ്ദേഹം കഴിഞ്ഞ ദിവസം ആണ് ഈ അഭിമുഖം നല്കിയത്.ക്ലബിന്‍റെ മോശം പ്രകടനത്തിന് കാരണം ബാഴ്സയുടെ വിഖ്യാത ടിക്കി – ടാക്ക ആണ് എന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞിരിക്കുന്നു.

ഒരു പുതിയ മാനേജറെ കൊണ്ട് വരുമ്പോള്‍ നിലവിലെ എല്ലാ കാര്യങ്ങളും പൊളിച്ചെഴുതി ഒരു പുതിയ സിസ്റ്റം കൊണ്ട് വരുന്ന ആളെ ആയിരിയ്ക്കും കൊണ്ട് വരുക എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞതായി വാര്‍ത്തയുണ്ട്.എന്നാല്‍ ബാഴ്സയും ഡെക്കോയും ഈ ഒരു അഭിമുഖം ഉണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്.ഇന്ന് നല്‍കുന്ന അഭിമുഖത്തില്‍ താന്‍ ഈ കാര്യത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാം എന്നും ഡെക്കോ പറഞ്ഞിട്ടുണ്ട്.

Leave a comment