ലെറോയ് സാനെക്ക് വീണ്ടും കിട്ടി അടി ; ഇത്തവണ പ്രതി യൂണിയന് ബെര്‍ലിന്‍ കോച്ച്
വ്യാഴാഴ്ച ബയേൺ മ്യൂണിക്കിൻ്റെ ലെറോയ് സാനെയെ മര്‍ദിച്ചതിന് യൂണിയൻ ബെർലിൻ കോച്ച് നെനാദ് ബിജെലിക്കയെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കി.ഇന്നലെ നടന്ന ബുണ്ടസ്ലിഗ മല്‍സരത്തില്‍ ആണ് സംഭവം.ഒരു ഗോളിന് ബെര്‍ലിന്‍ പരാജയപ്പെട്ടു നില്‍ക്കുന്നത് ആയിരിക്കണം മാനേജറുടെ ദേഷ്യം ഇത്ര ഏറെ വര്‍ധിക്കാന്‍ കാരണം ആയത്.
ത്രോ-ഇന്നിനായി യൂണിയൻ ബെഞ്ചിന് സമീപമുള്ള ബിജെലിക്കയിൽ നിന്ന് പന്ത് വാങ്ങാൻ പോയതായിരുന്നു താരം.പന്ത് കോച്ചിൻ്റെ കൈകളിൽ നിന്ന് താരം തട്ടിയത് ആണ് അദ്ദേഹത്തിനെ പ്രകോപിപ്പിച്ചത്.ക്ഷുഭിതന്‍ ആയ അദ്ദേഹം താരത്തിനെ രണ്ടു തവണ മുഖത്തേക്ക് അടിച്ചു.ഇതിന് മറുപടിയായി ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ അദ്ദേഹത്തിനെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കുകയും 25,000 യൂറോ പിഴയും നല്കി.നവംബറിൽ ചുമതലയേറ്റ ബിജെലിക്കയ്ക്ക് ഡാർംസ്റ്റാഡ് 98, ആർബി ലീപ്സിഗ്, മെയിൻസ് എന്നിവർക്കെതിരായ തൻ്റെ ടീമിൻ്റെ ബുണ്ടസ്ലിഗ മത്സരങ്ങൾ നഷ്ടമാകും.കഴിഞ്ഞ വർഷം ലീഗില്‍ നാലാമതായി ഫിനിഷ് ചെയ്ത യൂണിയൻ നിലവിൽ 14 പോയിൻ്റുമായി 15-ാം സ്ഥാനത്താണ്, തരംതാഴ്ത്തൽ ബെര്‍ലിന്‍ നേരിടുന്നുണ്ട്.