EPL 2022 European Football Foot Ball International Football Top News transfer news

ദുര്‍ബലര്‍ ആയ ലേച്ചെയെ മുട്ടു കുത്തിച്ച് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ യുവന്‍റസ്

January 21, 2024

ദുര്‍ബലര്‍ ആയ ലേച്ചെയെ മുട്ടു കുത്തിച്ച് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ യുവന്‍റസ്

സീരി എ യില്‍ ഇന്ന് യുവന്‍റ്സ് ഒന്നാം സ്ഥാനത്ത് എത്താനുള്ള പോരാട്ടത്തില്‍ ലെച്ചേ ടീമിനെ നേരിടും.തുടര്‍ച്ചയായി ആറ് ജയം നേടിയ ഓള്‍ഡ് ലേഡീ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആണ്.ഒന്നു രണ്ടു സീസണുകളിലെ മോശം ഫോമിന് ശേഷം അവരെ പ്രതാപത്തിലേക്ക് നയിച്ച കോച്ച് അലെഗ്രിയുടെ തിരിച്ചുവരവ് ആണ് യുവേയുടെ നിലവിലെ ഫോമിന് പിന്നില്‍ ഉള്ള രഹസ്യം.

Preview: Lecce vs. Juventus - prediction, team news, lineups

ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് ലെച്ചേ ഹോം ഗ്രൌണ്ട് ആയ കൊമ്യൂനല്‍ വിയ ഡെല്‍ മറെ സ്റ്റേഡിയത്തില്‍ ആണ് മല്‍സരം.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ മൂന്നു തോല്‍വി നേരിട്ട അവര്‍ പോയിന്‍റ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്.ഈ സീസണില്‍ ഇതിന് മുന്നേ ലീഗ് മല്‍സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആണ് എതിരില്ലാത്ത ഒരു ഗോളിന് ജയിക്കാന്‍ യുവേക്ക് കഴിഞ്ഞു.അതേ പ്രകടനം തന്നെ ഇന്നും തുടരാനുള്ള ലക്ഷയത്തില്‍  ആണ് അവര്‍.

Leave a comment