EPL 2022 European Football Foot Ball International Football Top News transfer news

സമ്മര്‍ദം തിളച്ച് മറിയുമ്പോഴും പ്രതീക്ഷ കൈവിടാതെ സാവിയും ബാഴ്സയും

January 21, 2024

സമ്മര്‍ദം തിളച്ച് മറിയുമ്പോഴും പ്രതീക്ഷ കൈവിടാതെ സാവിയും ബാഴ്സയും

നൂറു കൂട്ടം പ്രശ്നങ്ങളുമായി സാവിയും സംഘവും തങ്ങളുടെ ലാലിഗ കമ്പെയിന്‍ ഇന്ന് പുനരാരംഭിക്കും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണിക്ക് റയല്‍ ബെറ്റിസിനെതിരെ ആണ് ബാഴ്സ അങ്കം കുറിക്കാന്‍ പോകുന്നത്.ബെറ്റിസ് ഹോം ഗ്രൌണ്ട് ആയ ബെനിറ്റോ വില്ലമാറിന്‍ സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Preview: Betis vs. Barcelona - prediction, team news, lineups

ലാലിഗയില്‍ റയല്‍ മാഡ്രിഡ് ആധിപത്യം സ്ഥാപ്പിച്ചിരിക്കുകയാണ്.സ്പാനിഷ് കോപ കപ്പില്‍ നിന്നും ബാഴ്സക്ക് റയലില്‍ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.നിലവില്‍ എവിടേയും ഒരു പ്രതീക്ഷ ഇല്ല എങ്കിലും ആരാധക സമൂഹത്തിനോട് സാവി പറഞ്ഞത് തന്‍റെ ടീം ട്രെബിള്‍ നേടും എന്നായിരുന്നു.തങ്ങള്‍ അതിനു വേണ്ടി എല്ലാ പ്രയത്നവും ചെയ്യും എന്നും അദ്ദേഹം കഴിഞ്ഞ മാധ്യമ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ തവണ യൂണിയനിസ്റ്റാസുമായുള്ള കോപ്പ ഡെൽ റേ മത്സരത്തിൽ സസ്‌പെൻഷനുകൾക്ക് ശേഷം ലാമിൻ യമലും റൊണാൾഡ് അറൂഹോയും ടീമിലേക്ക് എത്തും.പരുക്ക് പ്രശ്‌നങ്ങൾ കാരണം മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ, ജോവോ കാൻസെലോ, മാർക്കോസ് അലോൻസോ, ഇനിഗോ മാർട്ടിനെസ്, ഗാവി റഫീഞ്ഞ എന്നിവരുടെ സേവനം ഇന്ന് ബാഴ്സക്ക് ലഭിക്കില്ല.ലീഗ് പട്ടികയില്‍  ഒന്പതാം സ്ഥാനത്തുള്ള ബെറ്റിസ് ഇതിന് മുന്നേ പല തവണ സ്പാനിഷ് വമ്പന്‍മാരായ റയല്‍,അത്ലറ്റിക്കോ , ബാഴ്സലോണ എന്നിവരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ആദ്യം തന്നെ ലീഡ് അവരെ സമ്മര്‍ദത്തില്‍ ആഴ്ത്താന്‍ ആയിരിയ്ക്കും സാവിയുടെ പദ്ധതി.

Leave a comment