പണ്ടത്തെ പ്രീമിയര്‍ ലീഗ് പ്രതിപകള്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു
പ്രീമിയര്‍ ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി ഇന്ത്യന്‍ സമയം ഒരു മണിക്ക് ഏവര്ട്ടന് ന്യൂ കാസിലിനെ നേരിടും.ഏവര്ട്ടന് ഗ്രൌണ്ട് ആയ ഗൂഡിസന്‍ പാര്‍ക്കിള്‍ വീച്ചാണ് കിക്കോഫ്.കഴിഞ്ഞ ശനിയാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ലീഗില്‍ രണ്ടാം ജയം നേടാന്‍ എവര്ട്ടന് ക്ലബിന് കഴിഞ്ഞിരുന്നു.എന്നിട്ടും ഇപ്പോഴും അവര്‍ റിലഗേഷന്‍ സോണില്‍ തന്നെ ആണ്.
മറുഭാഗത്ത് ന്യൂ കാസില്‍ പതിയെ പതിയെ ഫോമിലേക്ക് മടങ്ങി വരുകയാണ്.ഏഴാം സ്ഥാനത്തുള്ള അവര്‍ക്ക് ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്താന്‍ അവര്‍ക്ക് കഴിയും.കഴിഞ്ഞ വാരാന്ത്യത്തിൽ മാൻ യുണൈറ്റഡിനെതിരായ മല്‍സരത്തില്‍ പരിക്ക് ഏറ്റ നിക്ക് പോപ്പ് നാലോ അഞ്ചോ മാസങ്ങൾ കഴിഞ്ഞേ തിരികെ വരൂ.അതിനാൽ മാർട്ടിൻ ദുബ്രാവ്ക ആയിരിയ്ക്കും ഇന്ന് ന്യൂ കാസില്‍ വല കാക്കാന്‍ പോകുന്നത്.എവര്ട്ടന് സ്ട്രൈക്കര്‍ കാഫ് ഇന്‍ജുറി നേരിടുന്ന ഡൊമിനിക് കാൽവർട്ട്-ലെവിൻ ഇന്ന് കളിക്കും എന്നത് ഉറപ്പല്ല.ഇത് ഏവര്‍ട്ടനെ ഏറെ സമ്മര്‍ദത്തില്‍ ആഴ്ത്തുന്നുണ്ട്.