EPL 2022 European Football Foot Ball International Football Top News transfer news

” റായയെ ആരും കുറ്റപ്പെടുത്താന്‍ പോകുന്നില്ല “- മൈക്കല്‍ അര്‍ട്ടേറ്റ

December 6, 2023

” റായയെ ആരും കുറ്റപ്പെടുത്താന്‍ പോകുന്നില്ല “- മൈക്കല്‍ അര്‍ട്ടേറ്റ

ചൊവ്വാഴ്ച പ്രീമിയർ ലീഗിൽ ലുട്ടൺ ടൗണിൽ 4-3 ന് ആവേശകരമായ വിജയം  നേടി എങ്കിലും മോശം പ്രകടനം കാഴ്ചവെച്ച ഡേവിഡ് റായയെ കുറ്റപ്പെടുത്താന്‍ മാനേജര്‍ മൈക്കല്‍ അര്‍ട്ടേറ്റ തയ്യാര്‍ ആയില്ല.ബ്രെന്റ്‌ഫോർഡിൽ നിന്ന് ലോണിൽ ചേർന്നതിന് ശേഷം ആരോൺ റാംസ്‌ഡെയ്‌ലിന് പകരക്കാരനായി മാറാന്‍ സ്പാനിഷ് താരത്തിനു കഴിഞ്ഞൂ.

 

ഇന്നലെ ലൂട്ടോണ്‍ സമനില ഗോളുകള്‍ നേടിയ അവസരത്തില്‍ അദ്ദേഹം വരുത്തിയ പിഴവ് മൂലം ആയിരുന്നു.”ഒരു ടീമെന്ന നിലയിൽ സാഹചര്യങ്ങളെ മികച്ച രീതിയിൽ പ്രതിരോധിക്കേണ്ടതുണ്ട്.തെറ്റുകള്‍ ടീമിലെ ഏതെങ്കിലും താരത്തില്‍ നിന്നു വരും.അതാണ് ഈ കളിയുടെ രീതി.എന്നാല്‍ ഇങ്ങനത്തെ അവസരത്തില്‍ ഒരു ടീം എന്ന നിലയില്‍ താരങ്ങള്‍ എങ്ങനെ പെരുമാറും എന്നതില്‍ ആണ് കാര്യം.തെറ്റുകള്‍ വരുത്തുന്ന താരങ്ങളെ ഞാനും എന്റെ കളിക്കാരും കുറ്റപ്പെടുത്താറില്ല, ഇനിയും ചെയ്യാനും പോകുന്നില്ല.”ആർട്ടെറ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Leave a comment