EPL 2022 European Football Foot Ball International Football Top News transfer news

പുറം പരിക്കിനെ തുടർന്ന് ബാഴ്‌സലോണയുടെ ടെർ സ്റ്റെഗൻ രണ്ടു മാസത്തേക്ക് കളിക്കില്ല

December 6, 2023

പുറം പരിക്കിനെ തുടർന്ന് ബാഴ്‌സലോണയുടെ ടെർ സ്റ്റെഗൻ രണ്ടു മാസത്തേക്ക് കളിക്കില്ല

ബാഴ്‌സലോണ ഗോൾകീപ്പർ മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ 2024 വരെ  പരിക്കിനെത്തുടർന്ന് പുറത്തിരിക്കുമെന്ന് ഈഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.31 കാരനായ ടെർ സ്റ്റെഗന്‍ കഴിഞ്ഞ രണ്ടു ആഴ്ചയായി കളിയ്ക്കാന്‍ സാധിച്ചിട്ടില്ല.പരിക്കില്‍ നിന്നു മുക്തി നേടാന്‍ ശസ്ത്രക്രിയ തന്നെ വേണം എന്ന് മെഡികല്‍ സംഘം പറഞ്ഞപ്പോള്‍ വേറെ വഴി ഒന്നും ബാഴ്സക്കും താരത്തിനും ഉണ്ടായിരുന്നില്ല.

 

താരത്തിനു ഇപ്പോള്‍ ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യം ഇല്ല എങ്കില്‍ അത് പിന്തുടരാന്‍ ആയിരുന്നു ബാഴ്സയുടെ തീരുമാനം.താരത്തിനും സര്‍ജറി ചെയ്യാന്‍ വലിയ താല്‍പര്യം ഇല്ല.ടെർ സ്റ്റെഗൻ എത്രനാൾ പുറത്തിരിക്കുമെന്ന് ബാഴ്‌സ ഇതുവരെ  വെളിപ്പെടുത്തിയിട്ടില്ല.ജനുവരി മധ്യത്തിൽ നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പില്‍ അദ്ദേഹം തിരിച്ചെത്തും എന്ന് ക്ലബ് വിശ്വസിക്കുന്നു.എന്നാല്‍ താരത്തിനു ഫിറ്റ്നസ് അപ്പോഴേക്കും വീണ്ടെടുക്കാന്‍ കഴിയില്ല എന്നും ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടുകൾ ആരംഭിക്കുമ്പോഴേ അദ്ദേഹം മടങ്ങി എത്തുകയുള്ളൂ എന്നും മറ്റൊരു സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a comment