EPL 2022 European Football Foot Ball International Football Top News transfer news

ചെല്‍സിക്ക് ഭീഷണി ഒരുക്കാന്‍ ബ്രൈട്ടന്‍

December 3, 2023

ചെല്‍സിക്ക് ഭീഷണി ഒരുക്കാന്‍ ബ്രൈട്ടന്‍

പ്രീമിയര്‍ ലീഗില്‍ ഇന്ന് കൌതുകകരമായ ഒരു പോരാട്ടം.ചെല്‍സിയുടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ന് ബ്രൈട്ടനെ നേരിടാന്‍ ലണ്ടന്‍ ബ്ലൂസ് ഒരുങ്ങി കഴിഞ്ഞു.പതിനാറു പോയിന്റോടെ പതിനൊന്നാം സ്ഥാനത്ത് ഉള്ള ചെല്‍സിക്ക് ഇന്നതെ മല്‍സരത്തില്‍ വിജയം അനിവാര്യം ആണ്.

 

Chelsea manager Mauricio Pochettino pictured on November 12, 2023

 

എന്തെന്നാല്‍ കഴിഞ്ഞ അഞ്ചു ലീഗ് മല്‍സരത്തില്‍ അവര്‍ക്ക് നേടാന്‍ ആയത് ആകപ്പാടെ ഒരേയൊരു വിജയം മാത്രമാണു.ഈ പോക്ക് തുടര്‍ന്നാല്‍ ഈ ചെല്‍സി ടീമിന്  പ്രീമിയര്‍ ലീഗില്‍   പത്താം സ്ഥാനം പോലും ലഭിക്കാന്‍ സാധ്യത ഇല്ല.ഈ പ്രശ്നത്തിന് പെട്ടെന്നു ഒരു പോംവഴി കണ്ടെത്താനുള്ള തലപ്പുകച്ചിലില്‍ ആണ് കോച്ച് പൊച്ചെട്ടീനോ.ഇന്നതെ മല്‍സരത്തില്‍ ചെല്‍സിയുടെ എതിരാളികള്‍ ആയ ബ്രൈട്ടന്‍ പല തവണ ബ്ലൂസിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ ഈഎഫ്എല്‍ കപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ചെല്‍സിയുടെ ഒപ്പം ആയിരുന്നു വിജയം.അന്നത്തെ പരാജയത്തിന് കണക്ക് തീര്‍ക്കാനുള്ള അവസരവും ഇപ്പോള്‍ ബ്രൈട്ടന് ലഭിച്ചിട്ടുണ്ട്.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് കിക്കോഫ്.

Leave a comment