EPL 2022 European Football Foot Ball International Football Top News transfer news

ഓസ്‌കാർ ബോബിന്‍റെ കരാര്‍ നീട്ടാന്‍ ഒരുങ്ങി സിറ്റി

December 2, 2023

ഓസ്‌കാർ ബോബിന്‍റെ കരാര്‍ നീട്ടാന്‍ ഒരുങ്ങി സിറ്റി

യുവതാരം ഓസ്കാർ ബോബുമായി പുതിയ നിബന്ധനകൾ ഉള്‍പ്പെടുത്തി കൊണ്ട്   മാഞ്ചസ്റ്റർ സിറ്റി ഒരു കരാര്‍ എഴുതാന്‍ തീരുമാനിച്ചിരിക്കുന്നു.നോര്‍വേ വിങ്ങര്‍ തന്‍റെ ഭാവി  പ്രീമിയർ ലീഗ് ചാമ്പ്യൻമാർക്ക് സമർപ്പിക്കാൻ ഒരുങ്ങുകയാണ്.2019-ലെ സമ്മറില്‍ ആണ് താരം സിറ്റിസൺസ് അക്കാദമിയിൽ ചേര്‍ന്നത്.അതിനു ശേഷം അദ്ദേഹം വളരെ പെട്ടെന്നു തന്നെ ജൂനിയര്‍ ഫൂട്ബോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

Manchester City's Oscar Bobb pictured on September 2, 2023

 

2023-24 ടേമിന് മുന്നോടിയായി മാൻ സിറ്റിയുടെ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ബോബിന് ലഭിച്ചു.പെപ്പിന്‍റെ പ്രീതി നേടിയത് മൂലം ആണ് അദ്ദേഹത്തിന് ഇത് സംഭവിച്ചത്.ഫോർവേഡ് ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് 52 മിനിറ്റ് പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടുണ്ട്.സിറ്റിയില്‍ ഉള്ള താരത്തിന്‍റെ പ്രകടനം കണക്കില്‍ എടുത്ത് അദ്ദേഹത്തിനെ നോര്‍വേ ഫൂട്ബോള്‍  ടീമും കളിയ്ക്കാന്‍ വിളിച്ചിരുന്നു.അറ്റലാന്റ ബിസി, യൂണിയൻ ബെർലിൻ, ലാസിയോ എന്നിവരെല്ലാം ബോബുമായി കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുണ്ട് .ഇവര്‍ എല്ലാം അദ്ദേഹത്തിന് ആദ്യ ഇലവനില്‍ സ്ഥാനം നല്കാം എന്നും പറഞ്ഞിരുന്നു.എന്നാല്‍ പെപ്പിന് കീഴില്‍ സിറ്റിക്ക് സേവനം നല്‍കാനുള്ള തീരുമാനം എടുക്കാന്‍ താരത്തിനു ഒരു  നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല.

Leave a comment